നിരവധി ആരാധകരുള്ള താരമാണ് നിമിഷ സജയൻ. ഒരു പിടി നല്ല ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടാൻ സാധിച്ച താരം കൂടിയാണ് നിമിഷ. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവെച്ച ചുവപ്പു നിറത്തിലുള്ള സാരിയിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്.
ചുവപ്പു നിറത്തിൽ ഗോൾഡൻ വരകളോടു കൂടിയ സാരിയിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്. ട്രഡീഷണൽ രീതിയിലുള്ള സാരിക്ക് ഇണങ്ങുന്ന തരത്തിലുള്ള ആക്സസറീസ് ആണ് താരം യൂസ് ചെയ്തിരിക്കുന്നത്. ക്രീം കളർ കോൺട്രാസ്റ്റ് ബ്ലൗസിനോടൊപ്പം ആന്റിക് ജിമിക്കി കമ്മലും മാലയും വളകളും താരത്തെ കൂടുതൽ സുന്ദരിയാക്കുന്നുണ്ട്.
ന്യൂഡ് ഷെയ്ഡ് ലിപ്സ്റ്റിക്കും ഒപ്പം സിമ്പിൾ ഹെയർ സ്റ്റൈലും മേക്കപ്പും താരത്തിന് നന്നായി ഇണങ്ങുന്നുണ്ട്. വൺ ലെയർ ആയാണ് സാരി വെയർ ചെയ്തിരിക്കുന്നത്. ഹാർട്ട് ഷേപ്പ് ഇമോജിയോടൊപ്പം താരം പങ്കുവെച്ച ചിത്രത്തിന് ഹാർട്ട് ഷേപ്പ് ഇമോജി തന്നെയാണ് ആരാധകർ കമന്റ് ആയും നൽകിയിരിക്കുന്നത്. വളരെ പെട്ടെന്നാണ് താരം പങ്കുവെച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക