ചെന്നൈ: സ്റ്റൈൽ മന്നൻ രജനികാന്ത് നായകനായി വേഷമിട്ട് വരാനിരിക്കുന്ന സിനിമയാണ് വേട്ടൈയൻ. ടി ജെ ഝാനവേലാണ് സംവിധാനം. സൂര്യ നായകനായ ജയ് ഭീമിന്റെ സംവിധായകൻ എന്ന നിലയില്‍ രാജ്യമെമ്പാടും പേരുകേട്ട ശേഷമാണ് ടി ജെ ജ്ഞാവേല്‍ വേട്ടൈയൻ ചിത്രവുമായി എത്തുന്നത്. തമിഴകം കാത്തിരിക്കുന്ന രജനികാന്തിന്റെ വേട്ടൈയൻ ചിത്രത്തിന്റെ ഏറ്റവും പുതിയ ഒരു അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.
ചിത്രത്തിന്റെ ഒടിടി റൈറ്സ് വന്‍തുകയ്ക്ക് വിറ്റുപോയെന്നാണ് വിവരം. ആമസോണ്‍ പ്രൈം വീഡിയോസാണ് സിനിമയുടെ ഒടിടി അവകാശം വാങ്ങിയിരിക്കുന്നത്. സമീപകാലത്ത് ഇറങ്ങിയ രജനികാന്ത് ചിത്രങ്ങളില്‍ ഏറ്റവും കൂടിയ ഒടിടി തുകയ്ക്കാണ് ചിത്രം വിറ്റത് എന്നാണ് ലഭ്യമാകുന്ന വിവരം. ചിത്രത്തിന്റെ റിലീസിന് ശേഷമായിരിക്കും ഒടിടി സ്ട്രീമിംഗ് നടക്കുക. ടി ജെ ജ്ഞാവേല്‍ സംവിധാനം ചെയ്ത ആദ്യചിത്രമായ ജയ് ഭീം ഡയറക്റ്റ് ആമസോണ്‍ വഴി ഒടിടി റിലീസായാണ് വന്നത്.
ഒക്ടോബറില്‍ റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന വേട്ടൈയനിലെ തന്റെ ഭാഗം രജനികാന്ത് പൂര്‍ത്തിയാക്കി എന്നാണ് അപ്ഡേറ്റ്. വേട്ടൈയനില്‍ രജനികാന്ത് അന്ധനായിട്ടാണ് വേഷമിടുകയെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മഞ്ജു വാര്യർ രജനികാന്തിന്റെ വേട്ടൈയനിൽ നായികയായെത്തും. മലയാളത്തില്‍ നിന്ന് ഫഹദ് ഫാസിലും നിര്‍ണായക കഥാപാത്രമായി വേട്ടൈയനില്‍ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക