ബോളിവുഡ് നടി സൊനാക്ഷി സിൻഹയും നടന് സഹീർ ഇക്ബാലും വിവാഹിതരാകുന്നു എന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ജൂൺ 23 ന് മുംബൈയിൽ വച്ചായിരിക്കും സൊനാക്ഷി സിൻഹയുടെ വിവാഹം. ക്യുആർ കോഡ് വഴി ആക്സസ് ചെയ്യാൻ കഴിയുന്ന ഡിജിറ്റൽ ക്ഷണ കാർഡ് സോഷ്യൽ മീഡിയയിൽ ചോർന്നു. ഒരു ശബ്ദ സന്ദേശവും ക്ഷണ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സൊനാക്ഷിയും നടൻ സഹീറും തങ്ങളുടെ ഏഴ് വർഷത്തെ ബന്ധം വിവാഹത്തിലേക്ക് മുന്നോട്ട് കൊണ്ടുപോകാനുള്ള കാരണങ്ങൾ ശബ്ദ സന്ദേശത്തിലൂടെ അറിയിച്ചിട്ടുണ്ട് . ആഘോഷത്തിൽ ഒത്തുചേരാനും അവരുടെ പ്രത്യേക ദിനത്തിൽ അവരോടൊപ്പം പങ്കെടുക്കാനും സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിക്കുന്നു.
വിവാഹ ആഘോഷങ്ങൾ മുംബൈയിലെ ബാസ്റ്റിയാനിലാണ് നടക്കുക. അതിഥികൾ ചുവപ്പ് വസ്ത്രം ധരിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥനയുണ്ട്. മകളുടെ വിവാഹം സംബന്ധിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്ന് രാഷ്ട്രീയക്കാരനും നടനുമായ പിതാവ് ശത്രുഘന്‍ സിൻഹ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
തങ്ങൾക്ക് മകളുടെ തീരുമാനത്തിൽ വിശ്വാസമുണ്ട്. അവൾ തെറ്റ് ഒന്നും ചെയ്യില്ല. ഒരു മുതിർന്ന വ്യക്തി എന്ന തരത്തിൽ സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം സൊനാക്ഷിക്കുണ്ട്. മകളുടെ വിവാഹം എവിടെ നടന്നാലും ചടങ്ങുകൾക്ക് മുന്നിൽ താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക