എപ്പോഴും വിയർക്കുന്നത് ചിലരെയെങ്കിലും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. വിയർക്കുന്നതിനു പുറമേ വിയർപ്പ് നാറ്റം ആണ് ഇത്തരക്കാരെ അലട്ടുന്ന വലിയ പ്രശ്നം. എന്തൊക്കെ ചെയ്താലാണ് നമുക്ക് വിയർപ്പുനാറ്റം അകറ്റാൻ സാധിക്കുക എന്ന് നോക്കാം. ശരീരം വൃത്തിയായി സൂക്ഷിക്കാനും ശരീര ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ വളർച്ച തടയുന്നതിനും ദിവസത്തിൽ ഒരു തവണയെങ്കിലും കുളി നിർബന്ധമാക്കാൻ ശ്രദ്ധിക്കണം.
അതുപോലെതന്നെ ആന്റി മൈക്രോബയൽ ഗുണങ്ങൾ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച പരിമിതപ്പെടുത്താൻ സഹായിക്കുമെന്നതിനാൽ ശരീരത്തിന് മനോഹരമായ സുഗന്ധം ലഭ്യമാക്കാൻ സഹായിക്കുന്ന വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഗുണം ചെയ്യും. അതുപോലെതന്നെ ധാരാളമായി ആന്റി മൈക്രോബയൽ ഗുണങ്ങളും ആന്റിസെപ്റ്റിക് ഗുണങ്ങളും അടങ്ങിയ നാരങ്ങയും ശരീരത്തിൽ ഉണ്ടാകുന്ന ദുർഗന്ധത്തെ നിയന്ത്രിക്കാൻ സഹായിക്കും.
ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ധാരാളമായി അടങ്ങിയ ഉലുവ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ പുറന്തള്ളുന്നതിനും ശരീരദുർഗന്ധം അകറ്റുന്നതിനും സഹായിക്കും. ശരീരത്തിൽ ദോഷകരമായ ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെയും വിഷ വസ്തുക്കളെയും ഇല്ലാതാക്കാൻ സഹായിക്കുന്ന മറ്റൊന്നാണ് വേപ്പില പേസ്റ്റ്. ധാരാളമായി ആന്റിസെപ്റ്റിക് ഗുണങ്ങളും ആന്റി മൈക്രോബയൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളും വേപ്പിലയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
തക്കാളി ധാരാളമായി കഴിക്കുന്നത് ശരീരത്തിലെ ദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളുടെ എണ്ണം പരിമിതപ്പെടുത്താൻ സഹായിക്കും. ധാരാളമായി വെള്ളം കുടിക്കുന്നതിലൂടെയും ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ശരീരദുർഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ പുറന്തള്ളാനും സഹായിക്കും.
ചർമ്മത്തിൽ നിന്ന് ഈർപ്പം ആഗിരണം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഇത് ശരീരത്തിൽ പുരട്ടുന്നത് വളരെ നല്ലതാണ്. അതേസമയം പൊള്ളലോ മറ്റ് അസ്വസ്ഥതകളോ ചർമ്മത്തിൽ അനുഭവപ്പെടുകയാണെങ്കിൽ ഇവ പൂർണ്ണമായും ഒഴിവാക്കുകയും വേണം
പ്രതികരിക്കാൻ ഇവിടെ എഴുതുക