ഒറ്റ മൈനയെ കാണുന്നത് ദോഷകരമാണ് എന്നാണ് പൊതുവേയുള്ള വിശ്വാസം. പണ്ടുകാലം മുതലേ കേട്ട് വരുന്ന ഒന്നാണ് ഇത്. പ്രത്യേക ദിവസങ്ങളിൽ ഇത്തരത്തിൽ ഒറ്റ മൈനയെ കാണുന്നത് നല്ലതല്ലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. ജ്യോതിഷം പറയുന്നത് അനുസരിച്ച് എവിടെയെങ്കിലും പോകാനിറങ്ങുമ്പോൾ ശുഭകാര്യങ്ങൾക്ക് പോകുമ്പോഴോ ഒറ്റമൈനയെ കാണുന്നത് ദോഷകരമായി ഭവിക്കും എന്നാണ് വിശ്വാസം.
പണ്ടുകാലം മുതലേ നിലനിന്നിരുന്ന രസകരമായ വെറും കെട്ടുകഥകൾ മാത്രമാണിത് എന്ന് മുതിർന്നവർ പറയാറുണ്ടെങ്കിലും വളരെ ചുരുക്കം ചിലർ മാത്രമാണ് ഇത് വിശ്വാസത്തിൽ എടുക്കുന്നത്. അതേസമയം ഇരട്ട മൈനയെ കാണുന്നത് ഭാഗ്യമാണ് എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. ഒറ്റ മൈനയെ കണ്ടാൽ ആ ദിവസം കരയാൻ കാരണമാകുമെന്ന് വിശ്വാസം ഉള്ളതിനാൽ മറ്റൊരാളോട് നമ്മെ എങ്ങനെയെങ്കിലും വേദനിപ്പിക്കാൻ പറയുന്നവരും കൂട്ടുകാരെ വിളിച്ച് ഒറ്റ മൈനയെ കാണിച്ചു കൊടുക്കുന്ന രീതിയും നമുക്കിടയിൽ ഉണ്ട്.
ഇത്തരത്തിൽ ചെയ്യുമ്പോൾ ഇരട്ട സംഖ്യയായതിനാൽ ശുഭ കാര്യങ്ങൾ നടക്കുമെന്നാണ് വിശ്വാസം. ഇത്തരത്തിൽ അന്ധവിശ്വാസങ്ങൾ ഏതും ഇല്ലാത്തവരെ ഇതൊന്നും അലട്ടാറില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ ഒറ്റ മൈനയെ കണ്ടു കൊണ്ട് പോയാലും ഇത്തരക്കാർക്ക് ഒന്നും സംഭവിക്കാറുമില്ല. പ്രശ്നങ്ങൾക്ക് അടിസ്ഥാനം എപ്പോഴും ഓരോരുത്തരുടെയും വിശ്വാസമാണ്. വിശ്വാസം ഉള്ളവർക്ക് മാത്രമാണ് ഒറ്റ മൈനയെ കാണുന്നത് ദോഷകരമായും ഇരട്ട മൈനയെ കാണുന്നത് ഗുണകരമായും ഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക