സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘എക്സ്ട്രാ ഡീസന്റ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം മഞ്ജു വാര്യർ നായികയായി എത്തിയ ‘ആയിഷ’ എന്ന ചിത്രത്തിനുശേഷം ആമീർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
ഇതുവരെ കാണാത്ത വ്യത്യസ്തമായ ഗെറ്റപ്പിൽ സുരാജ് വെഞ്ഞാറമൂട് പ്രത്യക്ഷപ്പെടുന്ന ചിത്രം മാജിക് ഫ്രെയിംസ്, വിലാസിനി സിനിമാസ് എന്നിവയുടെ ബാനറുകളിൽ ലിസ്റ്റിൻ സ്റ്റീഫനും സുരാജ് വെഞ്ഞാറമൂടും ചേർന്നാണ് നിർമ്മിക്കുന്നത്. ഗ്രേസ് ആന്റണി, വിനയ പ്രസാദ്, റാഫി, സുധീർ കരമന, ശ്യാം മോഹൻ, പ്രശാന്ത് അലക്സാണ്ടർ, ഷാജു ശ്രീധർ, സച്ചിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പുതുമുഖ താരം ദിൽനയാണ് നായികയായി എത്തുന്നത്.
നിലവിൽ പാലക്കാട് ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം മൂകാംബികയിൽ ആണ് ആരംഭിച്ചത്. അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഷാരോൺ ശ്രീനിവാസ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക