തമിഴ് സിനിമയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് വിജയ് സേതുപതി നായകനായ ചിത്രം മഹാരാജ. നിഥിലന്‍ സാമിനാഥന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ സിനിമ വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണ്.
ചിത്രത്തില്‍ വിജയ് സേതുപതിക്കൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് ആണ്. ഇപ്പോഴിതാ സിനിമയിൽ അഭിനയിച്ചതിന്റെ അനുഭവത്തെക്കുറിച്ചുള്ള അനുരാഗിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഓഫര്‍ സ്വീകരിക്കാന്‍ ഒരേയൊരു കാരണമാണ് തനിക്ക് ഉണ്ടായിരുന്നതെന്ന് സംവിധായകൻ പറയുന്നു.
വിജയ് സേതുപതിയ്ക്കൊപ്പം അഭിനയിക്കാം എന്ന കാരണമാണ് മഹാരാജ എന്ന ചിത്രത്തിലേക്ക് തന്നെ എത്തിച്ചതെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കുന്നു. ദേശിയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അനുരാഗ് ഇതേക്കുറിച്ച് സംസാരിച്ചത്. തമിഴ് ചിത്രത്തിൽ നിന്നുള്ള അവസരങ്ങള്‍ അടുത്തിടെ ഒരുപാട് എത്തിയിട്ടുണ്ടെങ്കിലും എല്ലാത്തിനോടും നോ പറഞ്ഞ് നില്‍ക്കുകയായിരുന്നു ഞാന്‍.
ഒരുമിച്ച് അഭിനയിക്കവെ വിജയ് സേതുപതി തന്നെ ഒരുപാട് സഹായിച്ചതായി അനുരാഗ് പറയുന്നു. അഭിനയത്തിലും ഒപ്പം തമിഴ് ഡയലോഗുകള്‍ പറയുന്നതിലും ആ സഹായം ലഭിച്ചിരുന്നുവെന്നും അനുരാഗ് കശ്യപ് കൂട്ടിച്ചേര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക