ലോകത്തിലെ ആദ്യത്തെ സിഎന്‍ജി ബൈക്ക് ജൂലൈ 5 ന് എത്തും. രാജ്യത്തെ പ്രമുഖ മോട്ടോർസൈക്കിൾ നിർമാതാക്കളായ ബജാജ് ഓട്ടോയാണ് സിഎന്‍ജി ബൈക്ക് അവതരിപ്പിക്കുന്നത്.ഇന്ത്യയിലെ മുന്‍നിര ത്രീ-വീലര്‍ സിഎന്‍ജി വാഹന നിര്‍മ്മാതാക്കളും ബജാജ് ഓട്ടോയാണ്. ഉല്‍പ്പന്നവുമായി ബന്ധപ്പെട്ട ഔദ്യോഗിക പേരോ മറ്റു വിവരങ്ങളോ ഒന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
എങ്കിലും ബൈക്കില്‍ 100സിസിക്കും 125സിസിക്കും ഇടയിലുള്ള എന്ജിന് ആവാനാണ് സാധ്യത. എന്‍ട്രി ലെവല്‍ ബൈക്കില്‍ എന്‍ജിനുമായി ബന്ധിപ്പിച്ച് കൊണ്ട് ഫൈവ് സ്പീഡ് ട്രാന്‍സ്മിഷനുള്ള സാധ്യതയും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിപണിയില്‍ സമാനമായ പെട്രോളില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍സൈക്കിളുകളേക്കാള്‍ ഉയര്‍ന്ന വിലയായിരിക്കും സിഎന്‍ജിക്ക് ഉണ്ടാവുക.
ഇരുചക്ര വാഹന മേഖലയില്‍ വലിയ മാറ്റം ലക്ഷ്യം വെച്ചാണ് ബജാജ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് സിഎന്‍ജി മോട്ടോര്‍ സൈക്കിളുകള്‍ക്കുള്ളത്. ഒരു വിഭാഗം വലിയ തോതില്‍ സ്വീകരിക്കുമ്പോള്‍ മറു വിഭാഗം ആശങ്കകളോടെയാണ് ഈ മാറ്റത്തെ കാണുന്നത്. സിഎന്‍ജി വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും സജീവമാണ്.
സിഎന്‍ജി മോട്ടോര്‍സൈക്കിളിന് നീളമുള്ള സീറ്റ്, വ്യത്യസ്തമായ ടാങ്കും ഷാസിയും എന്നിവ ഉണ്ടായിരിക്കുമെന്നാണ് സൂചന. ടാങ്കും സിഎന്‍ജി സിലിണ്ടറുകളും ഉള്‍ക്കൊള്ളുന്നതിനായി പ്ലാറ്റ്ഫോം വന്‍തോതില്‍ പുനര്‍നിര്‍മ്മിച്ചിട്ടുണ്ട്.ഏകദേശം 85,000 രൂപ(എക്സ്-ഷോറൂം) ആണ് പ്രതീക്ഷിക്കുന്ന വില. ജൂലൈ അഞ്ചിന് ബജാജിന്റെ പുനെ പ്ലാന്റില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ മോട്ടോര്‍സൈക്കിള്‍ പ്രദര്‍ശിപ്പിക്കും.
അഞ്ചോ- ആറോ സിഎന്‍ജി മോട്ടോര്‍ സൈക്കിള്‍ മോഡലുകള്‍ ഭാവിയില്‍ പുറത്തിറക്കാന്‍ ബജാജിന് പദ്ധതിയുണ്ട്. ടെസ്റ്റ് ഡ്രൈവിന്റെ ദൃശ്യങ്ങളില്‍ നിന്നു തന്നെ മുന്നിലേയും പിന്നിലേയും ഡിസ്ക് ബ്രേക്കുകള്‍, നക്കിള്‍ ഗാര്‍ഡ്, വലിയ പിന്‍സീറ്റുകള്‍, അലോയ് വീല്‍, സിംഗിള്‍ ചാനല്‍ എബിഎസ് എന്നിങ്ങനെയുള്ള ഫീച്ചറുകളുടെ സൂചനകള്‍ ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക