സൂരജ് ടോം സംവിധാനം ചെയ്ത് ചിന്നു ചാന്ദ്നിയും ആനന്ദ് മധുസൂദനനും നായികാ നായകന്മാരാകുന്ന ‘വിശേഷം’ ജൂലൈ 19 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. സ്റ്റെപ്പ്2 ഫിലിംസിന്റെ ബാനറിൽ അനി സൂരജ് നിർമ്മിക്കുന്ന ചിത്രത്തിലെ ഗാനങ്ങളും ടീസറും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘വിശേഷ’ത്തിന്റെ കഥയും, തിരക്കഥയും, ഗാനരചനയും, സംഗീതവും, പശ്ചാത്തല സംഗീതവും ആനന്ദാണ് നിർവഹിച്ചിരിക്കുന്നത് .
സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ്പ്2 ഫിലിംസിന്റെ ആദ്യത്തെ ചിത്രമാണ് ‘വിശേഷം’. ആൽബർട്ട് പോളും, കുര്യൻ സി. മാത്യുവുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ. സാഗർ അയ്യപ്പൻ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ സിനിമയുടെ ചിത്രസംയോജനം ചെയ്തിരിക്കുന്നത് മാളവിക വി.എൻ. ആണ്. ബൈജു ജോൺസൺ, മാലാ പാർവതി, അൽത്താഫ് സലിം, ജോണി ആൻ്റണി, പി.പി.കുഞ്ഞികൃഷ്ണൻ, വിനീത് തട്ടിൽ, സൂരജ് പോപ്സ്, സിജോ ജോൺസൺ, ഷൈനി സാറ രാജൻ, ജിലു ജോസഫ്, ഭാനുമതി പയ്യന്നൂർ, അജിത നമ്പ്യാർ, അമൃത, ആൻ സലീം എന്നിവർ ഉൾപ്പെടെ അനേകം താരങ്ങളും ‘വിശേഷ’ത്തിൽ അണിനിരക്കുന്നു.
സ്ഥിരം കാണാൻ കഴിയുന്ന യാഥാസ്ഥിതിക നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുകയാണ് ‘വിശേഷ’ത്തിലൂടെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മുൻപി എങ്ങും സൂചിപ്പിക്കാതെ തീർത്തും ഒരു സർപ്രൈസ് പോലെയാണ് നായകനെ അണിയറപ്രവർത്തകർ വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ അരുൺ രാമ വർമ്മയും, സൗണ്ട് റെക്കോഡിങ് റെൻസൺ തോമസും, സൗണ്ട് മിക്സിംഗ് ഡാൻ ജോസും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക