ദളപതി വിജയ് നായകനാകുന്ന ‘ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട് ) എന്ന ചിത്രത്തിന്റെ ഗാനത്തിന്റെ പ്രമോ ഇന്ന് പുറത്തിറങ്ങും. ഇളയരാജയുടെ മകളും ഗായികയുമായ അന്തരിച്ച ഭവധാരിണിയ്ക്കൊപ്പം നടൻ വിജയ്യും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. യുവൻശങ്കർരാജയാണ് ഗാനത്തിന്റെ സംഗീതം നൽകിയിരിക്കുന്നത്. കബിലൻ വൈരമുത്തുവിന്റേതാണ് വരികൾ.
ഗോട്ടിന്റെ നിർമ്മാതാക്കൾ ഭവതാരിണിയുടെ ശബ്ദം പ്രത്യേക ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ ഗാനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭവതാരിണിയുടെ സഹോദരന് യുവാന്‍ ശങ്കര രാജയാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയിയാണ് ഭവതാരിണിയുടെ ശബ്ദത്തിനൊപ്പം ഗാനം ആലപിക്കുന്നത്. കബിലനാണ് ഗാനം എഴുതിയിരിക്കുന്നത്.
ഏപ്രിൽ 14 ന് ദളപതി വിജയ് ആലപിച്ച ആദ്യ സിംഗിൾ ‘വിസിൽ പോഡു’ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിജയിയുടെ ജന്മദിനത്തില് പുതിയ ഗാനം പുറത്തുവിടുന്നത്. സെപ്തംബർ അഞ്ചിനാണ് ഗോട്ടിന്റെ ആഗോള റിലീസ് നിശ്ചയിച്ചിരിക്കുന്നത്. എജിസ് എന്ടർടെയിൻമെന്റാണ് ചിത്രം പ്രദർശനത്തിക്കുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്നേഹ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
ഹോളിവുഡ് വിഎഫ്എക്സ് ടീമാണ് ചിത്രത്തിന്റെ വിഷ്വല്‍ എഫക്ടില്‍ പ്രവര്‍ത്തിക്കുന്നത് എന്ന വിവരമാണ് നിര്‍മ്മാതാവ് പുറത്തുവിട്ടിരിക്കുന്നത്. നിരവധി വിഎഫ്എക്സ് സീക്വൻസുകള്‍ ചിത്രത്തിലുണ്ടെന്നാണ് സൂചന. നേരത്തെ തന്നെ വിജയിയെ ഡീ ഏജ് ചെയ്യുന്ന പ്രക്രിയയ്ക്ക് തന്നെ കോടികള്‍ ചിലവാക്കിയതായി വിവരം പുറത്തുവന്നിരുന്നു. ചിത്രത്തിന്റെ വിഎഫ്എക്സ് ടീം ഹോളിവുഡ് പടം അവതാര്‍ അടക്കം ചെയ്ത സംഘമാണ് എന്നാണ് പുതിയ വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക