ന്യൂയോര്‍ക്ക്: ഇടയ്ക്കിടയ്ക്ക് മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ് മെസ്സേജിങ് ആപ്പ്ളിക്കേഷനായ വാട്സ്ആപ്പ്. ഒരുപിടി പുതിയ ഫീച്ചറുകൾ വാട്സ്ആപ്പ് ഇതിനകം തന്നെ അവതരിപ്പിച്ചുകഴിഞ്ഞു. ഇനിയും ഫീച്ചറുകൾ വരൻ ഉണ്ട്. ആളുകളുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടുള്ള മാറ്റങ്ങളാണ് വാട്സ്ആപ്പ് ഓരോന്നായി കൊണ്ടുവരുന്നത്.
ഓഗ്മെന്റഡ് റിയാലിറ്റി (എ.ആര്) ഫീച്ചറുകളാണ് വാട്സ്ആപ്പ് ഏറ്റവും പുതിയതായി അവതരിപ്പിക്കാനൊരുങ്ങുന്നത്. വാട്സാപ്പ് കോളുകളില്‍ ഇഫക്ടുകള്‍ ഉപയോഗപ്പെടുത്താനും ഫില്‍റ്ററുകള്‍ കൊണ്ടുവരാനും ഇതുവഴി സാധിക്കും. ഐഫോണിലെ ഫേസ്ടൈം വീഡിയോ കോളില്‍ ഇതിന് മുൻപ് തന്നെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് സമാനമായ സൗകര്യങ്ങളായിരിക്കാം വാട്സാപ്പില്‍ ഇനി എത്തുന്നത്.
വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കിങ് വെബ്സൈറ്റായ വാബീറ്റാ ഇന്‍ഫോയാണ് പുതിയ എ.ആര് ഫീച്ചറുകൾ എത്തുന്ന കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുഖം ഭംഗിയുള്ളതാക്കാനുള്ള ടച്ച് അപ്പ് ടൂളും, ലൈറ്റിന്റെ കുറവ് പരിഹരിക്കാനുള്ള ലോ ലൈറ്റ് മോഡുമെല്ലാം വാട്സ്ആപ്പിലെത്തുമെന്ന് വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കുന്നു. എങ്ങനെയൊക്കെ ഒരു വീഡിയോ കോള്‍ മനോഹരമാക്കാന്‍ സാധിക്കുമോ അതെല്ലാം വാട്സ്ആപ്പിന്റെ ഓഗ്മെന്റഡ് റിയാലിറ്റി ഫീച്ചറുകളായി എത്തും.
അതിലൊന്നാണ് കോൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ബാക്ക്ഗ്രൗണ്ട് മാറ്റാൻ സാധിക്കും എന്നത്. മീറ്റിങുകളും മറ്റും നടക്കുമ്പോൾ ഇതിനായി യോജിച്ച ബാക്ക് ഗ്രൗണ്ടുകൾ നമുക്ക് സെലക്ട് ചെയ്യാൻ കഴിയും. വാട്സ്ആപ്പിന്റെ അടുത്ത അപ്ഡേറ്റിൽ തന്നെ ഈ ഫീച്ചറുകൾ അവതരിപ്പിക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക