മുല്ലകൾ പലതരമുണ്ട്. ശരിയായ മുല്ല ഒരു വള്ളിച്ചെടിയാണ്. ഇതിന്റെ ജാസ്മിനം മള്‍ട്ടിഫ്ളോറം എന്നാണ് മുല്ലയുടെ സസ്യനാമം. ഇന്ത്യന്‍ മുല്ലച്ചെടിയാണ് കുരുക്കുത്തിമുല്ല. ഇതിനെ സ്റ്റോര്‍ ജാസ്മിന് എന്നും പേരുണ്ട്. ഈ മുല്ല ഇന്ത്യന്‍ കാലാവസ്ഥയിലെ തണുപ്പുള്ള മാസങ്ങളിലാണ് പൂക്കുന്നത്. അതിനാലിതിന് മാഘമല്ലിക എന്നും വിളിക്കാറുണ്ട്. ചില അവസരങ്ങളില്‍ ഇലകള്‍ പോലും കാണാൻ കഴിയാത്ത വിധം പൂക്കള്‍ നിറയും എന്നതാണ് കുരുക്കുത്തിമുല്ലയുടെ പ്രത്യേകത, ഇന്ത്യയാണ് കുരുക്കുത്തിമുല്ലയുടെ ജന്മസ്ഥലം. തണ്ട് മുറിച്ചു നട്ടും പതിവച്ചും പുതിയ ചെടികള്‍ വളർത്താവുന്നതാണ്.
നമ്മുടെ നാട്ടില്‍ ഏറെ പ്രചാരണത്തിലുള്ള മുല്ലച്ചെടിയാണ് കുറ്റിമുല്ല അഥവാ ബുഷ് ജാസ്മിന്. തെക്കു-കിഴക്കന്‍ ഏഷ്യയാണ് കുറ്റിമുല്ലച്ചെടി ജന്മനാട്. ഫിലിപ്പിന്‍സിലെ ദേശീയ പുഷ്പവുമാണ് കുറ്റിമുല്ല, അവിടെ ഇതിന് സംപാഗിത എന്നാണു പറയുക. തമിഴില്‍ ഗുണ്ടുമല്ലിയും കേരളത്തിൽ ഇത് കുടമുല്ലയുമാണ്. ഇത് നിലത്തോ ചട്ടിയിലോ അനായാസം നട്ട് വളർത്താം. രണ്ടായാലും വിളവു ലഭിക്കും.
30 ചെടി വരെ ഒരു സെന്റ് സ്ഥലത്ത് നടാം. നട്ട് നാല്-അഞ്ച് മാസം മുതല്‍ വിളവെടുക്കാൻ കഴിയും. ഒരു ചെടിയില്‍ നിന്ന് വര്‍ഷം 600 ഗ്രാം മുതല്‍ ഒന്നര കിലോ വരെ പൂവു ലഭിക്കും. നല്ലപോലെ സൂര്യപ്രകാശം ലഭിക്കുന്ന തുറസായസ്ഥലമാണ് മുല്ല വളര്‍ത്താന്‍ ഏറ്റവും മികച്ചത്. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിക്കുന്നത് കുറയും.
കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്ക്കും ഏറ്റവും യോജിച്ചതാണ് കുറ്റിമുല്ല അല്ലെങ്കിൽ കുടമുല്ല. നല്ല നീര്‍വാര്‍ച്ചാ സൗകര്യമുള്ള മണല്‍ അംശം കൂടുതലുള്ള വളക്കൂറുള്ള മണ്ണ് മുല്ല കൃഷിക്ക് ഏറ്റവും അനുയോജ്യമാണ്. ചാലുകളെടുത്ത് മതിയായ ഉയരത്തില്‍ വാരം കോരിയിട്ട് തൈകള്‍ നടാം. തണ്ടുകൾ മുറിച്ചതോ വേരുപിടിപ്പിച്ചശേഷം മുറിച്ചെടുത്തതോ മാറ്റിനടാം. മുറിപ്പാടുകളില്‍ സെറാഡിക്സ് പോലുള്ള ഹോര്‍മോണ്‍ പൊടി പുരട്ടിയിട്ടു നാടുകയാണെങ്കിൽ പെട്ടന്ന് വേരുപിടിക്കും. തുടര്‍ന്ന് പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീന്‍ കൂടുകളില്‍ നടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക