മുടി കൊഴിച്ചിലും മുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്ക് മികച്ച ഒരു കൂട്ടാണ് നെല്ലിക്ക. നെല്ലിക്കയ്ക്ക് മുടിയിൽ പല അത്ഭുതങ്ങളും സൃഷ്ടിക്കാൻ സാധിക്കും. അവ എന്തൊക്കെ എന്ന് അറിയാം
പതിവായി നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് മുടിയുടെ പൊട്ടൽ കുറച്ച് മുടികൊഴിച്ചിൽ തടയാനും നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചമാക്കാനും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും സഹായിക്കും.
നെല്ലിക്കയുടെ നീര് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുന്നത് ചർമ്മ വരൾച്ചയെ സുഖപ്പെടുത്തുന്നതിനും താരൻ അടിഞ്ഞുകൂടുന്നത് തടയുന്നതിനും സഹായിക്കും. കൂടാതെ ഇത് മൂലമുണ്ടാകുന്ന ചൊറിച്ചിൽ അകറ്റാൻ കഴിയുന്ന ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങളും നെല്ലിക്കയിൽ ഉൾപ്പെടുന്നുണ്ട്.
രണ്ടോ മൂന്നോ ടേബിൾസ്പൂൺ നെല്ലിക്ക ജ്യൂസ് ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി മിക്സ് ചെയ്ത് മുടിയിൽ പുരട്ടുക. 15 മിനുട്ടിന് ശേഷം മുടി കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇങ്ങനെ ചെയ്യാം.
രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്ക ജ്യൂസ് മൈലാഞ്ചിപൊടിയുമായി കലർത്തി മുടിയിൽ പുരട്ടിയ ശേഷം ഒരു അരമണിക്കൂർ കഴിഞ്ഞു കഴുകുക. ഇത് മുടിക്ക് തിളക്കം കൂട്ടുന്നതിന് കട്ടിയുള്ളതാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക