EURO

യൂറോ കപ്പ് ; തീപാറും മത്സരങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും; അവസാന പതിനാറുകാരുടെ പോരാട്ടത്തിൽ ആദ്യ മത്സരം ഇറ്റലിയും സ്വിറ്റ്സർലാന്റും തമ്മിൽ

യൂറോകപ്പ് മത്സരങ്ങൾ ആവേശ പോരാട്ടങ്ങളിലേക്ക് കടക്കുകയാണ്. അവസാന സ്ഥാനത്തുള്ള 16 ടീമുകളുടെ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കമാവും. ഈ മത്സരങ്ങളിൽ തോറ്റു കഴിഞ്ഞാൽ പുറത്തേക്ക് പോവുക അല്ലാതെ ഈ ടീമുകൾക്ക് മറ്റൊരു വഴിയും ഉണ്ടാകില്ല. പ്രീക്വാർട്ടറിൽ ഗ്രൂപ്പ് പോരാട്ടങ്ങൾ പിന്നിട്ട് എത്തിയ 16 കരുത്തരായ രാജ്യങ്ങൾ തമ്മിൽ ഏറ്റുമുട്ടും.

പ്രീക്വാർട്ടറിൽ വിജയം കൈവരിക്കുന്ന ടീമുകൾക്ക് ക്വാർട്ടർ ഫൈനലിലേക്ക് പ്രവേശിക്കാം. ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9. 30ന് ഇറ്റലിയും സ്വിറ്റ്സർലാന്റും തമ്മിലാണ് പ്രീക്വാർട്ടറിലെ ആദ്യ മത്സരം നടക്കുന്നത്. സ്വിറ്റ്സർലാൻഡ്, ഇറ്റലി സ്പെയിൻ, ജർമ്മനി, ഇംഗ്ലണ്ട്, പോർച്ചുഗൽ, നെതർലാൻഡ്സ്, ബെൽജിയം, ഫ്രാൻസ്, ഡെന്മാർക്ക്, തുർക്കി എന്നീ സ്ഥിരം ടീമുകളും കൂടാതെ ജോർജിയ, ഓസ്ട്രിയ, റൊമാനിയ, സ്ലോവാക്യ, സ്ലോവേനിയ എന്നീ ടീമുകളും മാറ്റുരക്കും.

മികച്ച നാല് മൂന്നാം സ്ഥാനക്കാർ എന്ന നിലയിൽ പ്രീക്വാർട്ടറിലേക്ക് യോഗ്യത നേടിയ ടീമുകളാണ് നെതർലാൻഡ്സ്, ജോർജിയ, സ്ലോവാക്യ, സ്ലോവേനിയ എന്നിവർ. ഇറ്റലിക്ക് എതിരായ നിർണ്ണായക മത്സരത്തിലെ തോൽവിയിലൂടെ പുറത്തായ ക്രൊയേഷ്യയും തുർക്കിയുമായുള്ള മത്സരത്തിൽ പുറത്തായ ചെക്ക് റിപ്പബ്ലികുമാണ് പ്രീക്വാർട്ടർ മത്സരങ്ങൾ കാണാതെ പുറത്തായ വമ്പന്മാർ.

Leave a Comment