പലരും ഒന്നോ രണ്ടോ വർഷം ഉപയോഗിച്ച് ഫോണുകൾ അപ്ഗ്രേഡ് ചെയ്യാറുണ്ട്. അങ്ങനെ ചെയ്യാത്ത ആളുകളും ഉണ്ട്. കേടാകുന്നത് വരെ ഫോൺ ഉപയോഗിക്കുന്ന ആളുകൾ. കയ്യിൽ ഇരിക്കുന്ന ഫോണിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിൽ , സ്ഥിരമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പണികിട്ടും.
വാട്സ്ആപ്പ് ആപ്ലിക്കേഷൻ ഇനങ്ങനെയുള്ള ഫോണിൽ പ്രവർത്തനം നിർത്തിയേക്കാം. ആൻഡ്രോയിഡ് 4ലും അതിന് മുമ്പ് പുറത്തിറങ്ങിയ ഫോണുകളിലുമാണ് വാട്സാപ്പിന്റെ സേവനം അവസാനിപ്പിക്കുന്നത്.
വിവിധ ഐഒഎസ്, ആൻഡ്രോയിഡ് മോഡലുകളിൽ വാട്സ്ആപ്പ് പ്രവർത്തനം നിർത്താൻ ഒരുങ്ങുകയാണെന്ന് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ആപ്പിൾ, വാവേ, ലെനോവോ, എൽജി, മോട്ടോറോള, സാംസങ് മുതലായ കമ്പനികളുടെ സ്മാർട്ട്ഫോണുകളാണ് അക്കൂട്ടത്തിലുള്ളത്. വാട്സ്ആപ്പ് ഒഴിവാക്കാൻ പറ്റാതെ ഉപയോഗിക്കുന്നവരാണെങ്കിൽ പുതിയ ഫോണിലേക്ക് മാറുകയല്ലാതെ വേറെ മാർഗങ്ങളില്ല.
പഴയ ഒഎസിലും സാങ്കേതികവിദ്യയിലും പ്രവർത്തിക്കുന്ന ഫോണുകളിൽ വാട്സ്ആപ്പ് സേവനം അവസാനിപ്പിക്കുന്നത് ആദ്യത്തെ സംഭവമല്ല. ഓരോ വർഷവും നിശ്ചിത മോഡലുകളെയാണ് ആപ്പ് സേവനപരിധിയിൽ നിന്ന് ഒഴിവാക്കുക. ആപ്പിൾ ഐഫോൺ 6, ഐഫോൺ എസ്ഇ പോലുള്ള ജനപ്രിയ മോഡലുകളും ആ ലിസ്റ്റിലുണ്ട്. ഗാലക്സി നോട്ട് 3, ഗാലക്സി എസ്3 മിനി, ഗാലക്സി എസ്4 മിനി എന്നിവയിലും ആപ്പ് ലഭ്യമാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക