മുംബൈ: ഉപഭോക്താക്കള്‍ക്കയി പരിധിയില്ലാത്ത സേവനങ്ങള്‍ നല്കുന്ന പുതിയ പ്ലാനുകള്‍ ജിയോ. സുസ്ഥിരമായ ടെലികോം വ്യവസായം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ അണ്‍ലിമിറ്റഡ് പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. അതിലൂടെ ശരിയായ ഡിജിറ്റല്‍ ജീവിതം ജനങ്ങള്‍ക്ക് സമ്മാനിച്ച് പ്രീമിയര്‍ ഡിജിറ്റല്‍ സൊസൈറ്റി ആയി ഇന്ത്യയെ പരിവര്‍ത്തനപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജിയോ വ്യക്തമാക്കി.
ഏറ്റവും താങ്ങാവുന്ന നിരക്കില്‍ ഏറ്റവും മികച്ച സേവനങ്ങള്‍ ആഗോളതലത്തില്‍ നല്കുന്ന പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2ജിബിയും അതിനു മുകളിലും ഡാറ്റയുള്ള പ്ലാനുകളിലാണ് അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാകുക. ജൂലൈ 3 മുതല്‍ പുതിയ പ്ലാനുകള്‍ ലഭ്യമായി തുടങ്ങും.
‘5ജി, എഐ സാങ്കേതികവിദ്യ എന്നിവയിലെ നിക്ഷേപത്തിലൂടെ രാജ്യത്ത് സുസ്ഥിരമായ ടെലികോം വ്യവസായം കെട്ടിപ്പടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. ആ സങ്കല്പ്പത്തിന് അനുയോജ്യമായാണ് പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. തടസമില്ലാത്ത, ഉന്നത ഗുണനിലവാരത്തിലുള്ള ഇന്റര്‍നെറ്റാണ് ഡിജിറ്റല്‍ ഇന്ത്യയുടെ നട്ടെല്ല്. അതുറപ്പാക്കാനാണ് ജിയോയുടെ എപ്പോഴത്തെയും ശ്രമം. ഉപഭോക്താക്കളും രാജ്യവുമാണ് ഞങ്ങളെ സംബന്ധിച്ച് മുഖ്യം,’ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ചെയര്മാന് ആകാശ് അംബാനി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക