പച്ചപ്പാല് നിരവധി ചര്‍മ്മ പ്രശ്നങ്ങള്‍ക്കുള്ള ഒരു ഉത്തമ പരിഹാരമാണ്. ചർമ്മ സംരക്ഷണത്തിന് പച്ചപ്പാൽ ഉപയോഗിക്കുന്നത് ഒരുപാട് ഗുണങ്ങൾ ചെയ്യും. പച്ചപ്പാലിന്റെ ഗുണങ്ങൾ അറിയാം
പാൽ വരണ്ട ചര്‍മ്മത്തിനുള്ള മികച്ച പരിഹാരമാണ്. ഇത് ചര്‍മ്മ കോശങ്ങള്‍ക്കടിയിലേയ്ക്കു കടന്ന് ചര്‍മ്മത്തിന് ഈര്‍പ്പം നല്കുന്നു. ചര്‍മ്മത്തെ മോയിസ്ചറൈസ് ചെയ്യാനുള്ള മികച്ചൊരു മോയിസ്ചറൈസറാണ് പാല്. ഇതു മുഖത്തു പുരട്ടി മസാജ് ചെയ്യുന്നത് ചര്‍മ്മത്തിന് വളരെ നല്ലതാണ്.
പാലില്‍ കാണപ്പെടുന്ന ലാക്ടിക് ആസിഡ് മുഖത്തെ കറുത്ത പാടുകളെ തടയാനും ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം കൊണ്ടുവരാനും സഹായിക്കും. മുഖത്തെ ചുളിവുകളിൽ നിന്ന് സംരക്ഷിക്കാനും, മുഖത്തെ വളയങ്ങളെ അകറ്റാനും ചര്‍മ്മം ചെറുപ്പമുള്ളതാക്കാനും സഹായിക്കും.
മുഖത്തെ കരുവാളിപ്പ് അഥവാ സണ്‍ ടാന്‍ മാറ്റാനും പച്ചപ്പാല് ഗുണകരമാണ്. വെയിലേറ്റ് തിരികെ വന്നതിന് ശേഷം പച്ചപ്പാല് മുഖത്ത് പുരട്ടിയാല്‍ ടാന്‍ മാറും. കൂടാതെ ചര്‍മ്മത്തിന് തണുപ്പും തിളക്കവും നല്‍കാനും ഇത് ഏറെ നല്ലതാണ്.
കണ്ണിനടയിലെ കറുത്ത പാടുകളെ അകറ്റാനും പാല് സഹായിക്കും. തണുത്ത പാലില്‍ പഞ്ഞി മുക്കി കണ്ണിന് മുകളില്‍ വയ്ക്കുന്നത് കണ്ണിന് കുളിര്‍മയും ഉണര്‍വും നല്കാന് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക