വേനൽക്കാലങ്ങളിൽ വഴിയോരങ്ങളിൽ വളരെയധികം സുലഭമായി കിട്ടുന്ന ഒരു പാനിയമാണ് കരിമ്പ് ജ്യൂസ്. 100% പ്രകൃതിദത്ത പാനീയമായ കരിമ്പൻ ജ്യൂസിൽ തീരെ കൊഴുപ്പ് ഉൾപ്പെടുന്നില്ല എന്നതും പ്രത്യേകതയാണ്. പോഷകഗുണങ്ങൾ പ്രധാനം ചെയ്യുന്നതിനോടൊപ്പം ശരീരഭാരം കുറയ്ക്കുന്നതിനും കരിമ്പൻ ജ്യൂസ് വളരെ നല്ലതാണ്.
ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയുടെ കലവറയായ കരിമ്പ് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനോടൊപ്പം ഫ്ലേവനോയ്ഡുകൾ,സ്തനാർബുദം, ദഹന പ്രശ്നങ്ങൾ കരൾ സംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. ശരീരത്തിലെ ബിലിറൂബിൻ അളവ് സ്രവിക്കുന്നത് നിയന്ത്രിക്കാൻ കരിമ്പിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾക്ക് കഴിയും.
വളരുന്ന കുട്ടികളിലെ ദന്തകാലയളവ് സുഗമമാക്കുന്നതിനും എല്ലുകൾക്ക് ബലം കൂട്ടാനും കാൽസ്യത്തിന്റെ മികച്ച ഉറവിടമായ കരിമ്പ് സഹായിക്കും. പ്രായമാകുമ്പോൾ എല്ലുകളെ ബലപ്പെടുത്തുന്നതിനും ഓസ്റ്റിയോ പൈറോസിസിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഓരോ ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. ദഹനത്തിനുള്ള ടോണിക്കായും കരിമ്പ് ജ്യൂസ് കുടിക്കാം. ഇത് മലബന്ധം കുറയ്ക്കുന്നതിനും ആമാശയത്തിലെ പി എച്ച് അളവ് സന്തുലിതമാക്കുന്നതിനും സഹായിക്കും.
മഞ്ഞപ്പിത്തം ബാധിച്ച ആളുകളിൽ നഷ്ടമായ പ്രോട്ടീനിന്റെ അളവ് വളരെ വേഗത്തിൽ നിറയ്ക്കുന്നതിന് കരിമ്പ് ജ്യൂസ് കുടിക്കുന്നത് ഗുണകരമാണ്. കരിമ്പിൽ അടങ്ങിയ ആന്റിഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ് എന്നിവ ചർമ്മത്തെ ഈർപ്പവും മൃദുത്വമുള്ളതുമാക്കി മാറ്റാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ സഹായിക്കുന്ന ഒന്നാണ് കരിമ്പിൽ ധാരാളമായി അടങ്ങിയിട്ടുള്ള ഗ്ലൈക്കോളിക് ആസിഡ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക