ഇന്ത്യൻ സിനിമയിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കുതിപ്പ് നടത്തുകയാണ് പ്രഭാസ് നായകനായ വൈജയന്തി മൂവീസിന്റെ നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എ ഡി’. പ്രേക്ഷകരും സിനിമാപ്രവർത്തകരും നിരൂപകരും ഒരേപോലെ കൽക്കി 2898 എ ഡിയെ പ്രശംസിക്കുകയാണ്. ഇപ്പോഴിതാ സൂപ്പർസ്റ്റാർ അല്ലു അർജുനും കൽക്കിയെ പ്രകീർത്തിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ അഭിപ്രായം പങ്കുവെക്കുകയാണ്.
അതിഗംഭീര ദൃശ്യവിസ്മയമാണ് കൽക്കി എന്നാണ് അല്ലു പറയുന്നത്. കൂടാതെ ചിത്രത്തിലെ താരങ്ങളായ പ്രഭാസ്, അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുക്കോൺ, ദിഷ പഠാനി എന്നിവരെയും അണിയറപ്രവർത്തകരെയും നിർമാതാക്കളെയും സംവിധായകനെയും പ്രശംസിക്കുകയാണ്.
വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ച ‘കൽക്കി 2898 എഡി’ വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 2024 ജൂൺ 27-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്. ആദ്യദിനം ആഗോളതലത്തിൽ 191 കോടിരൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ 3101-ലെ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക