കേരള ഹൈക്കോടതിയില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയില്‍ നിരവധി ഒഴിവുകള്‍. 34 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 2 ആണ്.
യോഗ്യത: എസ്എസ്എല്‍സി/ തത്തുല്യ യോഗ്യത. ബിരുദം പാടില്ല. ഉദ്യോഗാര്‍ഥികള്‍ 1988 2നു 2006 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് (എസ്സി, എസ്ടി, ഒബിസി, വിമുക്ത ഭടന്മാര്, ഭിന്ന ശേഷിക്കാര്‍) നിയമാനുസൃത വയസിളവ് അനുവദിച്ചിട്ടുണ്ട്.
500 രൂപയാണ് അപേക്ഷ ഫീസ്.എസ്സി, എസ്ടി,തൊഴില്‍രഹിത ഭിന്നശേഷിക്കാര്‍ എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്ക് ഫീസില്ല. ശമ്പളം: 23000- 50,200 രൂപ വരെയാണ്.
ഉദ്യോഗാര്‍ഥികള്‍ക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് (https://hckrecruitment.keralacourts.in/hckrecruitment/) സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങളറിയാം.
എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ഒബ്ജക്ടീവ് മാതൃകയിലാണ് എഴുത്തുപരീക്ഷ. ആകെ മാര്‍ക്ക് 100 (ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്സ്-50 മാര്‍ക്ക്, ന്യൂമറിക്കല്‍ എബിലിറ്റി-20 മാര്‍ക്ക്, മെന്റല്‍ എബിലിറ്റി-15 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ്-15 മാര്‍ക്ക്). 75 മിനിറ്റാണ് സമയദൈര്‍ഘ്യം. പരീക്ഷാമാധ്യമം: ഇംഗ്ലീഷ്, മലയാളം. 10 മാര്‍ക്കിന്റെതാണ് അഭിമുഖം.
പ്രതികരിക്കാൻ ഇവിടെ എഴുതുക