സാമൂഹ്യമാധ്യമമായ ഇൻസ്റ്റഗ്രാമിൽ റീച്ച് കൂട്ടാൻ പാടുപെടുന്നവരാണ് നമ്മളിൽ പലരും. ചിലർക്ക് ഇൻസ്റ്റാഗ്രാം ജീവിത മാർഗം കൂടിയാണ്. സ്വന്തം കണ്ടന്റ് പങ്കുവെയ്ക്കുന്നതിനൊപ്പം ഉല്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും ഇൻഫ്ലുവൻസർമാർ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്നു. അക്കൗണ്ട് നിർമ്മിച്ചതുകൊണ്ട് കാര്യമൊന്നുമില്ല… റീച്ച് കൂടാൻ എന്തൊക്കെ ചെയ്യണമെന്ന് സംബന്ധിച്ച നിർദേശങ്ങൾ പങ്കുവെയ്ക്കുകയാണ് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി.
അക്കൗണ്ടുകളിൽ പങ്കുവെക്കുന്ന ചെയ്യുന്ന പോസ്റ്റുകളിൽ ഫോളോവർമാരുടെ എൻഗേജ്മെന്റ് നീരിക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ആദ്യ സമയത്ത് മാത്രം ഇത് നോക്കിയാൽ പോര. രണ്ടാഴ്ചയെങ്കിലും എൻഗേജ്മെന്റിന്റെ കാര്യത്തിൽ നീരിക്ഷണം നടത്തണം. ആപ്പിലെ ആളുകളില്‍ കൂടുതലും ഫോളോ ചെയ്യാത്ത അക്കൗണ്ടിലെ കണ്ടന്റുകളാണ് കാണുന്നത്.
അതിനെ റെക്കമെന്റേഷനുകൾ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിൽ റെക്കമന്റ് ചെയ്തു വരുന്നവ പലപ്പോഴും ദിവസങ്ങൾക്ക് മുൻപേ ഇട്ട പോസ്റ്റിയതായിരിക്കും. അതിനാൽ ദിവസങ്ങളോളം പോസ്റ്റുകൾ നിരീക്ഷിക്കണമെന്നാണ് മൊസേരി വ്യക്തമാക്കുന്നത്.
മറ്റൊരു മാർഗം ഷെയറുകളുടെ എണ്ണം നീരിക്ഷിക്കലാണ്. ആളുകളുടെ എൻഗേജ്മെന്റ് വർധിപ്പിക്കാൻ ഇത് ഗുണം ചെയ്യും. ഏറ്റവും കൂടുതൽ ആളുകൾ ഷെയർ ചെയ്ത ഉള്ളടക്കങ്ങളായിരിക്കും മികച്ചത്. അത് സ്വീകാര്യത നേടാനും സഹായിക്കും.
അതുപോലെ റീലുകളേക്കാൾ കരോസെലുകളിൽ എൻഗേജ്മെന്റ് വർധിക്കുന്നതിലേക്ക് നയിക്കുമെന്നും മൊസേരി വ്യക്തമാക്കി. ഒന്നിൽ കൂടുതൽ ചിത്രങ്ങൾ ഒരുമിച്ച് പങ്കുവെക്കുന്നതാണ് കരോസലുകൾ. ഫോളോവർമാരുടെ എണ്ണത്തേക്കാൾ എൻഗേജ്മെന്റിനാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് മൊസേരി യുടെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക