ഇന്ദ്രൻസിനിയും മുരളി ഗോപിയേയും കേന്ദ്ര കഥാപാത്രങ്ങൾ ആക്കി അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ‘കനക രാജ്യം’ എന്ന ചിത്രം ജൂലൈ അഞ്ചിന് തീയേറ്ററുകളിൽ എത്തും. ഇന്ദ്രൻസിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ചിത്രത്തിലേത് എന്നാണ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്.
ഇന്ദ്രൻസിനോടൊപ്പം മുരളി ഗോപി മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ ആണ്. ഒരു സാധാരണക്കാരനായ സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിൽ ഇന്ദ്രൻസ് എത്തുന്ന ചിത്രം അയാളുടെ ജീവിതത്തിൽ നടക്കുന്ന അപ്രതീക്ഷിതമായ സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രത്തിന്റെ ട്രെയിലർ നൽകുന്ന സൂചനകൾ. നമ്മുടെ സമൂഹത്തിൽ അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ചില യാഥാർത്ഥ്യങ്ങളിലേക്ക് കടന്നുചെല്ലുന്ന ചിത്രം വർഷങ്ങൾക്കു മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ഏകോപിപ്പിച്ച് തികച്ചും റിയലിസ്റ്റിക് ആയിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ദ്രൻസിനെയും മുരളി ഗോപിയെയും കൂടാതെ ശ്രീജിത്ത് രവി, കോട്ടയം രമേഷ്, ദിനേശ് പ്രഭാകർ, ലിയോണ ലിഷോയ്, ആതിര പട്ടേൽ ഉണ്ണി രാജ, ജെയിംസ് എല്യ ഹരീഷ് പെങ്ങൻ, അച്ചു താനരുൻ, രാജേഷ് ശർമ്മ, രമ്യ സുരേഷ്, ജോർഡി പൂഞ്ഞാർ, ശ്രീവിദ്യാ മുല്ലശ്ശേരി, ജോളി ചിറയത്ത്, സൈനാ കൃഷ്ണ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജീഷ് ആനന്ദ് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അഭിലാഷ് ആനന്ദ് ആണ്. അരുൺ മുരളീധരനാണ് ധന്യ സുരേഷ് മേനോൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഈണം നൽകിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക