കമൽഹാസന് ഷങ്കര്‍ കൂട്ടുകെട്ടിന്റെ ചിത്രം ഇന്ത്യൻ 2വിലെ പുതിയ ഗാനം പുറത്തിറക്കി. കലണ്ടർ സോങ്ങിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. സുവിയും ഐശ്വര്യ സുരേഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. കബിലൻ വൈരമുത്തുവിന്റെ വരികൾക്ക് അനിരുദ്ധ് ആണ് ഈണം നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലർ നേരത്തെ പുറത്തിറക്കിയിരുന്നു.
ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രം ജൂലൈ 12 ന് തിയേറ്ററുകളിലെത്തും. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രം നിർമിക്കുന്നത്. കമൽ ഹാസൻ, സിദ്ധാർത്ഥ്, രാകുൽ പ്രീത് എന്നിവരെ കൂടാതെ കാജൽ അഗർവാൾ, എസ് ജെ സൂര്യ, ബോബി സിംഹ, തുടങ്ങിയവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തുന്നു.
ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ – അൻബറിവ്, പീറ്റർ ഹെയിൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ജി കെ എം തമിഴ് കുമരൻ, പി ആർ ഒ – ശബരി. ഡ്രീം ബിഗ് ഫിലിംസാണ് ഡിസ്ട്രിബ്യുഷൻ പാർട്ണർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക