കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യയുടെ ഏറ്റവും പുതിയ 160 സിസി സ്പോര്‍ട്ടി മോട്ടോര്‍സൈക്കിള്‍ എക്സ്ബ്ലേഡിന്റെ വില കമ്പനി പ്രഖ്യാപിച്ചു. ഡൽഹി എക്സ് ഷോറൂം വില 78,500 ആണ്.
ഉയര്‍ന്ന സാങ്കേതിക വിദ്യയിലുള്ള എക്സ്ബ്ലേഡില് പല പുതുമകളും ഉൾപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണ ഹാലജന്ലാമ്പുകൾ അപേക്ഷിച്ച് എക്സ്ബ്ലേഡിന്റെ ഹെഡ്ലാമ്ബിന് കൂടുതല്‍ വെളിച്ചം പരത്താന്‍ സാധിക്കും.എക്സ്ബ്ലേഡിന് വേഗത്തിലുള്ള ആക്സിലറേഷനും കൂടുതല്‍ ലോഡ് കയറ്റാനുള്ള ശേഷിയുമുണ്ടെന്നത് ഇതിന്റെ പ്രധാന സവിശേഷതയാണ്.
ഹോണ്ടയുടെ വിശ്വസനീയമായ 162.71 സിസി എച്ച്ഇടി എന്ജിന് മികച്ച പ്രകടനവും കാര്യക്ഷമതയും കാഴ്ചവെയ്ക്കും. 8500 ആര്‍പിഎമ്മില്‍ 13.93 ബിഎച്ച്പി കരുത്തും ഈ വണ്ടിയുടെ മറ്റൊരു പ്രത്യേകതയാണ് . 6000 ആര്‍പിഎമ്മില്‍ 13.92 എന്‍എം ടോര്‍ക്കും പ്രദാനം ചെയ്യുന്നു. .ഹോണ്ടയുടെ ഈ പുതിയ ബൈക്കില്‍ എച്ച്ഇടി 160സിസി എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക