LATEST NEWS

അസാപില്‍ ഇന്റേണ്‍ഷപിന് അവസരം

സര്‍ക്കാരിന്റെ തൊഴില്‍ നൈപുണ്യ പരിശീലന പരിപാടിയായ അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്)ല്‍ ഇന്റേണ്‍ഷിപ് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുളില്‍ എം.ബി.എ റെഗുലര്‍ സമ്ബ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

കൂടാതെ മുന്‍ സെമസ്റ്ററുകളിലില്‍ 60 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ അവസാന വര്‍ഷ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു മാസം 10,000 രൂപ സ്‌റ്റൈപ്പന്‍ഡ് ലഭിക്കും.

താല്പര്യമുള്ളവര്‍ മെയ് പതിനാറിന് രാവിലെ 10ന് പത്താം ക്ലാസ്സു മുതല്‍ എംബിഎ വരെയുള്ള മാര്‍ക്ക് ലിസ്റ്റുകളും, കോഴ്‌സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയുൾപ്പെടെയുള്ള വിശദവിവരങ്ങളുമായി കഞ്ഞിക്കുഴി എസ്‌എല്‍പുരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസാപിന്റെ ജില്ല ഓഫീസില്‍ എത്തണം.
വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 9995091240

Also Read: 50 പൈസക്ക്​ വിദേശത്തേക്ക്​ വിളിക്കാം; ജിയോ പോസ്​റ്റ്​പെയ്​ഡ് സേവനം അവതരിപ്പിച്ചു

Leave a Comment