കൊല്ലം: കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാം ക്ലാസുകാരിയായ പെൺകുട്ടിയുടെ ശരീരത്തും രഹസ്യഭാഗങ്ങളിലും രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് വച്ച് പൊള്ളിച്ചു. കുട്ടിയുടെ അച്ഛന്റെ കൂടി അറിവോടു കൂടിയായിരുന്നു രണ്ടാനമ്മയുടെ ഈ ക്രൂരത. കൊല്ലം താഴവയിലാണ് സംഭവം.
ഒരാഴ്ചയായി സ്കൂളിൽ ഹാജരാകാതിരുന്ന കുട്ടി ഇന്നലെ സ്കൂളിലെത്തിയപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതിനെത്തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ശരീരത്തിലും രഹസ്യ ഭാഗങ്ങളിലും പൊള്ളലേറ്റ പാടുകൾ കണ്ടെത്തിയത്. ഉടൻ തന്നെ സ്കൂള്‍ അധികൃതര്‍ എഇഒയെ വിവരമറിയിക്കുകയും, ചൈല്‍ഡ് ലൈനുമായി ബന്ധപ്പെട്ട ശേഷം പൊലീസില്‍ അറിയിക്കുകയുമായിരുന്നു. കുട്ടിയുടെ രണ്ടാനമ്മയേയും പിതാവിനേയും കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
രണ്ടാനമ്മയുടെ നിരന്തര പീഡനംമൂലം ഡ്രൈവറായ പിതാവ് കുട്ടിയെ പലപ്പോഴും ജോലിയ്ക്ക് പോകുമ്പോൾ കൂടെ കൂട്ടാറുണ്ടെന്നും പറയപ്പെടുന്നു. കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക