അമേരിക്കയിലെ ടെക്സാസിൽ കൊച്ചുമകൾക്ക് മുന്നിൽ സ്വയംഭോഗം ചെയ്ത യുവാവിനെ അറുപത്തെട്ടുകാരിയായ മുത്തശ്ശി വെടിവച്ചു കൊന്നു. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന് മുന്നിലെ ലോണില്‍ ഇരിക്കുകയായിരുന്ന അറുപത്തിയെട്ടുകാരിയായ ജീനിനെയും പതിനാലുകാരിയായ പേരക്കുട്ടിയെയും നോക്കി സ്വയംഭോഗം ചെയ്യാൻ തുടങ്ങുകയായിരുന്നു. യുവാവിനോട് പോകാന്‍ പറഞ്ഞുവെങ്കിലും അനുസരിക്കാതെ പാന്റ്സ് മുഴുവന്‍ അഴിച്ച് മാറ്റി സ്വയംഭോഗം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് മുത്തശ്ശി പ്രകോപിതയായി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ വെടിയുതിര്‍ക്കുമ്പോൾ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി. ജീന്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. മരിച്ച യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
ചേലാകർമ്മം; മലപ്പുറത്ത് ആൺകുഞ്ഞിന്റെ ജനനേന്ദ്രിയത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക