ദേവിയുടെ നാമം ജപിച്ചു കൊണ്ട് ഒരു നുള്ള് കുങ്കുമം കൈയ്യിലെടുത്ത് ദേവിയുടെ ചരണങ്ങൾ മുതൽ ശിരസ്സ് വരെ അർപ്പിക്കുക, അല്ലെങ്കിൽ ദേവിയെ കുങ്കുമം കൊണ്ട് സ്നാനം ചെയ്യിപ്പിക്കുക. ഇതിനെയാണ് കുങ്കുമാർച്ചന എന്നു പറയുന്നത്.
കുങ്കുമം ശക്തി സ്വരൂപമാണ്, അതായത്, കുങ്കുമത്തിന് ദേവിയുടെ തത്ത്വം കൂടുതൽ അളവിൽ ഗ്രഹിക്കാനുള്ള കഴിവുണ്ട്. അതിനാൽ ദേവിക്ക് കുങ്കുമം അർപ്പിക്കുന്പോൾ, ദേവിയുടെ വിഗ്രഹത്തിലെ ശക്തിതത്ത്വം കുങ്കുമത്തിലേക്ക് വരുന്നു. പിന്നീട് ആ കുങ്കുമം നമ്മൾ ഉപയോഗിക്കുന്പോൾ അതിലെ ദേവിയുടെ ശക്തി നമുക്ക് ലഭിക്കുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക