യാങ്കൂണില്‍ ബോട്ടില്‍ സഞ്ചരിക്കുകയായിരുന്ന റോഹിംഗ്യന്‍ വിഭാഗക്കാരെന്നു സംശയിക്കുന്ന 106 പേരെ മ്യാന്മര് ഇമിഗ്രേഷന്‍ അതോറിറ്റി അറസ്റ്റ് ചെയ്തു. അറസ്റ്റിലായവര്‍ രാഖൈനില്‍ നിന്നുള്ള ബംഗാളികള്‍ സാധ്യതയെന്ന് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന് ക്യോ തായ് പറഞ്ഞു.
2015 ല്‍ റോഹിംഗ്യകള്‍ക്കെതിരെ മ്യാന്മര് സര്‍ക്കാര്‍ നടത്തിയ കൂട്ടക്കൊലയും അക്രമത്തെയും തുടര്‍ന്ന് ഏഴു ലക്ഷം പേര് നാടുവിട്ടിരുന്നു. ഇപ്പോഴും അഭയാര്‍ഥികളായി കഴിയുകയാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക