ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിലെ പുതുവർഷത്തോടനുബന്ധിച്ചുള്ള ലേസർ ഷോ പ്രസിദ്ധമാണ്. 2019 പുതുവർഷത്തിൽ ഈ ഷോ കാണാൻ സാധിക്കാതെ പോയവർക്കിതാ ഒരു സന്തോഷ വാർത്ത. ബുര്‍ജ് ഖലീഫയുടെ ഉടമകളായ ഇമ്മാര് അധികൃതര്‍ പുതുവർഷ ആഘോഷങ്ങള്‍ മാര്‍ച്ച് 31 വരെ നടക്കുമെന്ന കാര്യം അറിയിച്ചിരിക്കുകയാണ് . ജനുവരി എട്ട് മുതലാണ് ഇത് ആരംഭിക്കുന്നത്. ഇതോടൊപ്പം ബുര്‍ജ് ഖലീഫയിലെ മ്യൂസിക്കല്‍ ഫൗണ്ടന് ഷോയും കാണാനാവും.
ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15, എട്ട് മണി, 9.15 എന്നീ സമയങ്ങളിലായിരിക്കും ലൈറ്റ് ഷോ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.45, രാത്രി എട്ട്, 9.45 എന്നീ സമയങ്ങളിലും ഷോ ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക