പ്രീമിയർ ലീഗിൽ ഹഡേഴ്സ്ഫീൾഡിനെതിരെ ടോട്ടനത്തിന് മിന്നും ജയം. മൂറെയുടെ ഹാട്രിക്കിന്റെ മികവിലാണ് ടോട്ടനം നാല് ഗോളിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്.ഹാരി കെയ്ൻ, സൺ ഹുങ്ങ് മിൺ, ട്രിപിയർ എന്നിവരില്ലാതെയാണ് ടോട്ടനം ഇറങ്ങിയത്. മത്സരത്തിന്റെ 24ാം മിനിറ്റിൽ വികറ്റർ വാൻയാമയിലൂടെ ടോട്ടനം ആദ്യ ഗോൾ നേടി.
പിന്നീട് 87,93 മിനിറ്റുകളിലും ഗോൾ നേടി ലൂക്കസ് മുറെയ് മത്സരം പൂർണമായും സ്വന്തമാക്കി.മത്സരത്തിലുടനീളം 22 ഷോട്ടുകൾ കണ്ടെത്താനും 70% പന്ത് കൈകളിലൊതുക്കി മത്സരത്തിലുടനീളം മേധാവിത്വം സ്ഥാപിക്കാനും ടോട്ടനത്തിനായി. 67 പോയന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്താണ് ടോട്ടനം. 66 പോയന്റുമായി ചെൽസി നാലാം സ്ഥാനത്തും 63 പോയന്റുമായി ആഴ്സണൽ അഞ്ചാം സ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക