ഒമാനിലെ പ്രമുഖ ആശുപത്രി ശൃംഖലയായ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ലേബര്‍ റൂം/ഓപ്പറേഷന് തീയേറ്റര്‍ വിഭാഗത്തില്‍ വനിതാ നഴ്സുമാരെ നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കും. 40 വരെ പ്രായമുളള ബി.എസ്.സി (നഴ്സിംഗ്)/ജി.എന്‍.എം യോഗ്യതയുളള വനിതകള്‍ക്കാണ് അവസരം. ലേബര്‍ റൂം/ഓപ്പറേഷന് തീയറ്ററില്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 375 മുതല്‍ 400 ഒമാൻ റിയാല്‍ വരെ (ഏകദേശം 67,500 രൂപ മുതല്‍ 72,100 രൂപവരെ)ശമ്പളം ലഭിക്കും.
ലാബ് ടെക്നീഷ്യന് നിയമനം
ബി.എസ്.സി സീറ്റൊഴിവ്
താല്പര്യമുള്ളവർ വിശദമായ ബയോഡാറ്റ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ജൂണ്‍ 30ന് മുൻപ് സമര്‍പ്പിക്കണമെന്ന് നോര്‍ക്ക റൂട്ടസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.norkaroots.org യിലും ടോള്‍ഫ്രീ നമ്പറായ 1800 425 3939 (ഇന്‍ഡ്യയില്‍ നിന്നും) 00918802012345 (വിദേശത്ത് നിന്നും) ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക