മുംബൈ: പള്‍സര്‍ NS 125 ആഗസ്റ്റില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ബജാജ് ഇറക്കിയ പള്‍സറിന്റെ എല്ലാ മോഡലുകളും ഇന്ത്യയില്‍ വമ്പൻ തരംഗമായിരുന്നു. പള്‍സര്‍ NS125 -ന് വിഭജിച്ച ഇരട്ട സീറ്റ് ഘടനയാണ്. ഹെഡ്ലാംപ്, ഇരട്ടനിറമുള്ള മാസ്ക്ക്, ഫ്ളൈ സ്ക്രീന്‍, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, വലിയ ഇന്ധനടാങ്ക് എന്നിവയാണ് പ്രധാന സവിശേഷതകള്‍.
കോമ്പി ബ്രേക്കിങ് സംവിധാനം 125 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് കര്‍ശനമായതുകൊണ്ട് സിബിഎസ് യൂണിറ്റുമായാകും പള്‍സര്‍ NS125 വിപണിയിലെത്തുക. 124.5 സിസി ഒറ്റ സിലിണ്ടര്‍ DTS-i എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. 240 mm ഡിസ്ക്കാണ് പള്‍സര്‍ NS125 -ന്റെ മുന്‍ ടയറില്‍ ബ്രേക്കിങ് നിര്‍വഹിക്കുക. പിന് ടയറില്‍ 130 mm യൂണിറ്റ് ബ്രേക്കിങ്ങിനായുണ്ട്. ഭാരം 126.5 കിലോ. ഗ്രൗണ്ട് ക്ലിയറന്‍സ് 170 mm. ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കുന്നതിനാല്‍ മോഡലിന് 65,000 രൂപ മുതല്‍ 75,000 രൂപ വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക