സാമ്പത്തിക പ്രതിസന്ധി മൂലം തീയേറ്ററുകള്‍ക്ക് ലഭിക്കേണ്ട കെഡിഎം കീ (കീ ഡെലിവറി മെസേജ്) ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് പ്രദർശനം തടഞ്ഞ് വെച്ച അമല പോള്‍ ചിത്രം ‘ആടൈ’ പ്രദര്‍ശനമാരംഭിച്ചു. എഴുനൂറിലധികം സ്ക്രീനുകളില്‍ വൈകുന്നേരത്തോടെ ചിത്രം പ്രദര്‍ശനം ആരംഭിക്കുകയാണെന്ന് അമല പോള്‍ അടക്കമുള്ളവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
സമീപകാലത്ത് കോളിവുഡില്‍ ഏറ്റവുമധികം വിവാദം ഉയർത്തിയ സിനിമയാണ് ‘ആടൈ’. രത്നകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘കാമിനി’ എന്ന കഥാപാത്രമായാണ് അമല എത്തുന്നത്.കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതാനും ഷോട്ടുകളില്‍ നഗ്നയായി സ്ക്രീനിലെത്തുന്ന അമല പോളിന് കൈയടികളേക്കാളേറെ വിമര്‍ശനങ്ങളാണ് നേരിടേണ്ടിവന്നത്.
നഗ്നതാ പ്രദര്ശനമുള്ള ചിത്രത്തിന്റെ പബ്ലിസിറ്റി മെറ്റീരിയലുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് അനൈത് മക്കള്‍ കക്ഷി സ്ഥാപക നേതാവ് രാജേശ്വരി പ്രിയ തമിഴ്നാട് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.വിജയ് സേതുപതി നായകനായ ‘സിന്ധുബാദ്’, വിശാലിന്റെ ‘അയോഗ്യ’ എന്നീ ചിത്രങ്ങളൊക്കെ സമാന പ്രതിസന്ധിയിലൂടെ കടന്നുപോയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക