താരൻ,മുടികൊഴിച്ചിൽ മിക്കവരുടെയും ആത്മവിശ്വാസം ഇല്ലാതാക്കുന്ന ഒന്നാണ്. ഇതിനായി വിപണിയിൽ ലഭിക്കുന്ന പല വിലകൂടിയ മരുന്നുകൾ ഉപയോഗിച്ചിട്ടും ഫലമില്ലെന്നതാണ് സത്യം. എന്നാൽ പുതിയ പഠനങ്ങൾ പറയുന്നത് പ്രകാരം മസാജിങ്ങിലൂടെ താരൻ,മുടികൊഴിച്ചിൽ എന്നിവ കുറയ്ക്കാമെന്നാണ്.
പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ഭക്ഷണങ്ങൾ ശരീരത്തിന് എങ്ങനയോ അതുപോലെതന്നെയാണ് ശരിയായ രീതിയിലുള്ള മസാജിങ്ങും മുടിക്ക് ഗുണം ചെയ്യുന്നത്.
മസാജ് ചെയ്യുമ്പോൾ രോമകൂപങ്ങളിലേക്കുള്ള രക്തയോട്ടം വർധിക്കുകയും മുടിയുടെ വേരുകൾ ശക്തിപ്പെടുകയും ചെയ്യും.രക്തയോട്ടം വർധിക്കുന്നത് പോഷകങ്ങളെ സ്വീകരിക്കൽ എന്ന പ്രവർത്തനം വേഗത്തിലാക്കുകയും ച്ചെയ്യുന്നു.ശിരോചർമത്തിൽ മുഴുവനുമായി എണ്ണ പുരട്ടിയ ശേഷമാണ് മസാജ് ചെയ്യുവാൻ ആരംഭിക്കേണ്ടത്. വിരലുകൾ ഉപയോഗിച്ച് വൃത്താകൃതിയിൽ സാവധാനംമാത്രം മസാജ് ചെയ്യുക. തലയോട്ടി മസാജ് ചെയ്യുവാൻ ഏറ്റവും ഉത്തമം വെളിച്ചെണ്ണയാണ്. ഇതിലൂടെ ഒരുപരിധിവരെ താരനും ,മുടികൊഴിച്ചിലും കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക