ചെന്നൈ: മദ്യപിച്ച് വാഹനമോടിച്ച ട്രക്ക് ഡ്രൈവര്‍ ഇടിച്ചു തകര്‍ത്തത് റോഡിലെ സ്പീഡ് ബ്രേക്കര്‍ ബാരിക്കേഡും സിഗ്നല്‍ പോസ്റ്റും. തമിഴ്നാട്ടിലെ കല്ലാകുറിച്ചി എന്ന സ്ഥലത്താണ് അപകടം. മദ്യലഹരിയിലെത്തിയ ട്രക്ക് ഡ്രൈവര്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ ഇടിച്ച് നിയന്ത്രണം വിട്ട് ഹൈവേ മീഡിയനിലെ സിഗ്നല്‍ ലൈറ്റ് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.
ആ സമയത്ത് റോഡില്‍ വാഹനങ്ങള്‍ കുറവായതിന്നാലും വാഹനം അമിതവേഗത്തില്‍ അല്ലാത്തതുകൊണ്ടും ആര്‍ക്കും പരിക്കുകളില്ല. വന്‍ ദുരന്തവും ഒഴിവായി.
എന്നാല്‍, മദ്യലഹരിയില്‍ വാഹനമോടിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമായി ട്രക്ക് ഡ്രൈവര്‍ക്ക് 1.25 ലക്ഷം രൂപ പിഴ നല്കി എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക