കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് വീട്ടില്‍ തന്നെ കഴിയാന്‍ തീരുമാനിക്കുന്നതിന് മുമ്ബ് കാറിലോ ഇരുചക്ര വാഹനത്തിലോ യാത്ര ചെയ്തവരാണ് നമ്മളില്‍ ഭൂരിഭാഗവും. ജോലിസ്ഥലത്തോ കടകളിലോ പോകാന്‍ ഇപ്പോഴും വാഹനം ഉപയോഗിക്കുന്നവരുമുണ്ടാകും. കൊറോണപ്പേടിയെ തുടര്‍ന്ന് വ്യക്തിശുചിത്വവും പാര്പ്പിടശുചിത്വവും ഉറപ്പാക്കി, വാഹനങ്ങളെ മറന്നവര്ക്കാണ് ഈ കുറിപ്പ്.
ഓണ്‍ലൈന്‍ ടാക്സ് സേവനങ്ങളായ ഉബര്‍, ഓല തുടങ്ങിയവ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സേവനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അത് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പാലിക്കുന്നതുകൊണ്ട് മാത്രമല്ല, ശരിയായി ശുചീകരണം നടത്താത്ത വാഹനങ്ങള്‍ കൊറോണ വൈറസ് വാഹകരാകുമെന്നതിനാല്ക്കൂടിയാണ്. ഈ സാഹചര്യത്തിലെങ്കിലും ഓരോരുത്തരും അവരുടെ വാഹനങ്ങള്‍ വൃത്തിയാക്കുന്നതിന്റെ ആവശ്യകത തിരിച്ചറിയണം.
വാഹനങ്ങള്‍ വൃത്തിയാക്കാനിറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
സ്റ്റെപ്- 1
- ഇത് തയ്യാറെടുപ്പ് ഘട്ടമാണ്: നിങ്ങളുടെ വീട് അല്ലെങ്കില്‍ ഗാരേജില്‍ പരതി താഴെപ്പറയുന്നവ സജ്ജമാക്കുക.
- മൈക്രോ ഫൈബര്‍ ടവലുകള്‍ (ശുദ്ധമായ കുറച്ച് കോട്ടണ്‍ തുണി മതിയാവും)
- ഹാന്‍ഡ് സാനിറ്റൈസര്‍ (കുറഞ്ഞത് 70% ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ളത്)
- സോപ്പ് (കുളിക്കുന്ന സോപ്പ്)
- രണ്ട് ബക്കറ്റുകള്‍ (1/3 വെള്ളം നിറയ്ക്കുക)
- ഐസോപ്രൊപൈല്‍ ആല്‍ക്കഹോള്‍ (ലഭ്യമല്ലെങ്കിലും ഈ പട്ടികയിലെ മറ്റുള്ളവ ഇതിന്റെ ഗുണം ചെയ്യും)
- നിങ്ങളുടെ വീട്ടില്‍ ഉള്ള ഏതെങ്കിലും ഓട്ടോമൊബൈല്‍ ക്ലീനിംഗ് ഉല്‍പ്പന്നം.
മുന്‍കരുതലുകള്‍
മാസ്ക് ഉണ്ടെങ്കില്‍ അത് ധരിക്കുക. ലഭ്യമല്ലെങ്കില്‍ വൃത്തിയുള്ള തൂവാല മാസ്കായി കെട്ടുക. കയ്യുറയും കണ്ണടയുമുണ്ടെങ്കില് അവ ഉപയോഗിക്കുക. നിങ്ങളുടെ ശരീരത്തെ പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രം ധരിക്കുന്നത് നല്ലതാണ്.
സ്റ്റെപ് 2
- ഇന്റീരിയറില്‍ നിന്ന് ആരംഭിക്കാം. ഇന്റീരിയറിലെ കട്ടിയുള്ള ഭാഗങ്ങള്‍ ആദ്യം വൃത്തിയാക്കാം. വാക്വം ക്ലീനര്‍ ഉണ്ടെങ്കില്‍ എല്ലാ ഉപരിതലവും ഹോസ് ഉപയോഗിച്ചു ക്ലീന്‍ ചെയ്യുക. ഇല്ലെങ്കില്‍ ശുദ്ധമായ മൈക്രോ ഫൈബര്‍ ടവ്വലോ കോട്ടണ്‍ തുണിയോ ഉപയോഗിച്ച് ആ പ്രതലങ്ങള്‍ ഉരച്ചുവൃത്തിയാക്കുക.
- വൃത്തിയാക്കേണ്ട ഭാഗങ്ങള്‍; സ്റ്റിയറിംഗ് വീല്‍, ഡോര്‍ ഹാന്‍ഡിലുകള്‍, ഗിയര്‍ ലിവര്‍, ബട്ടണുകള്‍ അല്ലെങ്കില്‍ ടച്ച് സ്ക്രീനുകള്‍, വൈപ്പര്‍ ആന്‍ഡ് ടേണ്‍ സിഗ്നല്‍ സ്റ്റാക്കുകള്‍, ഡോര്‍ ആം റെസ്റ്റുകള്‍, ഗ്രാബ് ഹാന്‍ഡിലുകള്‍, സീറ്റ് അഡ്ജസ്റ്ററ് ആന്‍ഡ് സീറ്റ് ബെല്‍റ്റ്, വാനിറ്റി മിറര്‍ പാഡുകള്‍, ഹോള്‍ഡര്‍ അല്ലെങ്കില്‍ സ്റ്റോറേജ് ഇടങ്ങള്‍.
- അതിനുശേഷം ഒരു പുതിയ മൈക്രോ ഫൈബര്‍/കോട്ടണ്‍ തുണിയില്‍ ലഭ്യത അനുസരിച്ച് ഇനിപ്പറയുന്നവയില്‍ ഏതെങ്കിലും ഒന്ന് വളരെ കുറച്ച് പുരട്ടുക.
- ഐസോപ്രോപൈല്‍ ആല്‍ക്കഹോള്‍
- ഹാന്‍ഡ് സാനിറ്റൈസര്‍
- സോപ്പ് വെള്ളം
- ഇതിലേതുതന്നെ ഉപയോഗിച്ചാലും അവയൊന്നും അധികമായി എടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇന്റീരിയറില്‍ അവിടവിടെ ഇറ്റിവീഴാതെ കുറച്ചു കുറച്ചായി മാത്രം എടുത്തുപയോഗിക്കുക.
- ഓരോ ഭാഗവും തുടച്ചുകഴിയുമ്ബോള് മൈക്രോ ഫൈബര്‍/കോട്ടണ്‍ തുണി ആദ്യം ഒന്നാമത്തെ ബക്കറ്റ് വെള്ളത്തില്‍ കുതിര്‍ത്ത് വൃത്തിയാക്കുക. ഇത് നന്നായി പിഴിഞ്ഞതിനു ശേഷം രണ്ടാമത്തെ ബക്കറ്റില്‍ മുക്കി വൃത്തിയാക്കുക. അടുത്ത ഭാഗം ക്ലീന്‍ ചെയ്യുന്നതിനു മുന്‍പ് തുണിയിലെ വെള്ളം കഴിയുന്നത്ര പിഴിഞ്ഞുകളയുക. വൃത്തിഹീനമാകുമ്ബോള് ബക്കറ്റിലെ വെള്ളം മാറ്റുക.
സ്റ്റെപ് 3
- അപ്ഹോള്‍സ്റ്ററി ക്ലീന്‍ ചെയ്യുക. അത് ഫാബ്രിക് അല്ലെങ്കില്‍ ഇമിറ്റേഷന്‍ ലെതര്‍/ലെതര്‍ ആകാം. നിങ്ങളുടെ പക്കല്‍ കാര്‍ അപ്ഹോള്‍സ്റ്ററി ക്ലീനിംഗ് ഉല്‍പ്പന്നം ഇല്ലെങ്കില്‍, സോപ്പുവെള്ളം ഉപയോഗിക്കുന്നതാണ് സുരക്ഷിതം. മൈക്രോ ഫൈബര്‍/കോട്ടണ്‍ തുണി സോപ്പുവെള്ളത്തില്‍ മുക്കി പിഴിഞ്ഞശേഷം അതുകൊണ്ട് തുടയ്ക്കുക.
- നനഞ്ഞുകുതിര്‍ന്ന തുണി അതുപോലെ ഉപയോഗിക്കരുത്. കാരണം ആ വെള്ളം അപ്ഹോള്‍സ്റ്ററിക്ക് കീഴിലെ ഫോം വലിച്ചെടുക്കുകയും ദുര്‍ഗന്ധത്തിനും പൂപ്പല്‍ പിടിക്കുന്നതിനും കാരണമാകും. സോപ്പുവെള്ളത്തില്‍ തുടച്ചശേഷം ആ പ്രതലം ഉണങ്ങിയ തുണി ഉപയോഗിച്ച് വീണ്ടും തുടയ്ക്കണം.
സ്റ്റെപ് 4
- ആദ്യം പുറത്തെടുത്തിടുന്ന ഫ്ളോര്‍ മാറ്റുകളാണ് ഇനി വൃത്തിയാക്കേണ്ടത്. പ്രഷര്‍ വാഷര്‍, ഗാര്ഡന് ഹോസ് തുടങ്ങിയവ ഉപയോഗിച്ച് വെള്ളമടിച്ച് പൊടി കളയണം. പിന്നീട് സോപ്പ് വെള്ളമോ കാര്‍പെറ്റ് ക്ലീനറോ സ്പ്രേ ചെയ്ത് ഒരു മിനിറ്റിന് ശേഷം വീണ്ടും വെള്ളമടിച്ച് കഴുകിയെടുക്കാം. ഇത് ഉണക്കിയ ശേഷം മാത്രമേ വാഹനത്തിനുള്ളില്‍ ഇടാവൂ.
സ്റ്റെപ് 5
- കാറിന്റെ എക്സ്സ്റ്റീരിയര്‍ വൃത്തിയാക്കാം. പുറത്തെ ഡോര്‍ ഹാന്‍ഡിലുകള്‍, ബൂട്ട് ലിഡ്, റിയര്‍ വ്യൂ മിററുകള്‍ എന്നിവ വൃത്തിയാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക. അടുത്തിടെ ഇന്ധനം നിറച്ചിട്ടുണ്ടെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ഇന്ധന ടാങ്കിന്റെ ലിഡ് വൃത്തിയാക്കുകയും ചെയ്യാം.
മോട്ടോര്‍ സൈക്കിളുകള്‍
മോട്ടോര്‍സൈക്കിളുകള്‍ ഉള്ളവര്‍ സാധാരണപോലെ തന്നെ ക്ലീന്‍ ചെയ്യുക. കഴുകുന്നതിന് മുമ്ബ് ഹാന്‍ഡില്‍ബാറുകള്‍, ബ്രേക്ക് ലിവര്‍, ക്ലെച്ച് ലിവര്‍, പെട്രോള്‍ ലിഡ്, ഗ്രാബ് റെയില്‍ എന്നിവ സാനിറ്റൈസര്‍ പുരട്ടിയ മൈക്രോ ഫൈബര്‍/കോട്ടണ്‍ തുണി ഉപയോഗിച്ച് തുടയ്ക്കുക. ഇതിനൊപ്പം ഹെല്‍മെറ്റ്, റൈഡിങ് ഗിയറുകള്‍ എന്നിവയും വൃത്തിയാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക