1. മറ്റു രക്തഗ്രൂപ്പുകളെ അപേക്ഷിച്ച് ഒ ഗ്രൂപ്പ് രക്തത്തിൽപ്പെട്ടവരെയാണ് കൊതുകുകൾ കൂടുതൽ ആകർഷിക്കും. 2014-ൽ ജേണൽ ഓഫ് മെഡിക്കൽ എൻഡോമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഇത് സംബന്ധിച്ച് പറയുന്നു.
2. അമിതവണ്ണമുള്ളരോട് കൊതുകുകൾക്ക് ഒരു പ്രത്യേക താൽപര്യം തന്നെയുണ്ട്. കാരണം, ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും.
3. ഗർഭിണികളെയും കൊതുകുകൾക്ക് പ്രത്യേകം താൽപര്യമുണ്ട്. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു.
4. വിയർക്കുക, വിയർപ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. വിയർപ്പിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ, മറ്റ് സംയുക്തങ്ങൾ എന്നിവ കൊതുകുകൾക്ക് മണക്കാൻ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക