ഈ വര്‍ഷം അവസാനത്തോടെ മൂന്ന് പുതിയ ബിഎസ് VI മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി. 2020 ഓഗസ്റ്റ് അവസാനത്തോടെ ബിഎസ് VI പാനിഗാലെ പുറത്തിറക്കുമെന്ന് ബ്രാന്‍ഡ് അറിയിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. അടുത്ത മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്നും മള്‍ട്ടിസ്ട്രാഡ ശ്രേണിയില്‍ ഉള്‍പ്പെടുമെന്നും ബ്രാന്‍ഡ് വ്യക്തമാക്കി.
ഏത് മള്‍ട്ടിസ്ട്രാഡ മോഡലാണ് ബിഎസ് VI അവതാരത്തില്‍ അവതരിപ്പിക്കുകയെന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തിയിട്ടില്ല. ബിഎസ് VI, 950 സിസി മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡ് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷകള്‍.
മള്‍ട്ടിസ്ട്രാഡയെ തുടര്‍ന്ന്, നവംബറില്‍ ബിഎസ് VI എഞ്ചിന് നിലവാരത്തിലുള്ള സ്ക്രാംബ്ലര്‍ 800 മോഡലുകള്‍ പുറത്തിറക്കാനും ഡ്യുക്കാട്ടി പദ്ധതിയിടുന്നു. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളാണ് സ്ക്രാംബ്ലര്‍ ശ്രേണിയിലുള്ള ഉത്പ്പന്നങ്ങള്‍.
സ്ക്രാംബ്ലര്‍ 1100 മോഡലിന്റെ ബിഎസ് VI പതിപ്പാണ് ഈ വര്‍ഷം വിപണിയിലെത്തുന്ന മൂന്നാമത്തെ മോട്ടോര്‍സൈക്കിള്‍. മോട്ടോര്‍സൈക്കിള്‍ താരതമ്യേന ചെറിയ യൂണിറ്റുകളാണ് വിറ്റത്. എന്നിരുന്നാലും 1100 മോഡലുകള്‍ക്ക് രാജ്യത്ത് വില്‍പ്പന സാധ്യതയുണ്ടെന്ന് ബ്രാന്‍ഡ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക