MOVIES

മാമാങ്കത്തിലെ താരം പ്രാചി തെഹ്ലാന്‍ വിവാഹിതയായി; വരന്‍ വ്യവസായി രോഹിത് സരോഹ

നടി പ്രാചി തെഹ്ലാന്‍ വിവാഹിതയായി. മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ താരമാണ് പ്രാചി. ഞായറാഴ്‌ച്ച വളരെ ലളിതമായ ചടങ്ങുകളോടെ ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടന്നത്. ഡല്‍ഹി സ്വദേശിയും വ്യവസായിയുമായ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഡല്‍ഹിയിലാണ് പ്രാചി ജനിച്ചതും വളര്‍ന്നതും.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച സഹപൈലറ്റ് അഖിലേഷ് ശര്‍മ്മയുടെ കുടുംബത്തിന് ഇത് കണ്ണീരില്‍ കുതിര്‍ന്ന ദിനങ്ങൾ; അഖിലേഷ് വിട പറഞ്ഞത് ആദ്യത്തെ കണ്‍മണിയെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ; ഭാര്യയോട് വിവരം പറയാനാവാതെ കുടുംബം

 

2016 ജനുവരിയില്‍ ദിയ ഔര്‍ ബാത്തി ഹം എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രാചി അഭിനയരംഗത്തേയ്‌ക്ക് എത്തിയത്. പിന്നീട് മന്‍ദുയിപ് സിംഗ് സംവിധാനം ചെയ്ത റോഷന്‍ പ്രിന്‍സ് നായകനായ 2017 ലെ പഞ്ചാബി ഫിലിം അര്‍ജാന്‍ എന്ന പഞ്ചാബി സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാ രംഗത്തേക്ക് കടന്നുവന്നു. മാമാങ്കം പ്രാചിയുടെ മൂന്നാമത്തെ ചിത്രമാണ്.

Leave a Comment