കണ്ണൂർ : പിലാത്തറ പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ ചെറുകുന്നിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. ചെറുകുന്ന് പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടം നടന്നത്. കാസർകോട് ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറിൽ ഗ്യാസ് സിലിണ്ടർ കയറ്റി എതിരെ വന്ന ലോറിയിടിക്കുകയായിരുന്നു.
അഞ്ച് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. പൂർണമായും തകർന്ന കാർ ഫയർ ഫോഴ്സെത്തി വെട്ടി പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. മരിച്ചവരെ തിരിച്ചറിയാനായിട്ടില്ല. തലശ്ശേരി സ്വദേശിയുടെതാണ് കാറെന്നാണ് പ്രാഥമിക വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക