കേന്ദ്രമന്ത്രി ശ്രീപ്രസാദ് നായ്ക്കിന് കൊവിഡ് സ്ഥിരീകരിച്ചു. ആയുഷ് വകുപ്പാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. അദ്ദേഹം തന്നെയാണ് രോഗവിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
രോഗത്തിന്റെ ചില ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
എന്റെ കൊവിഡ് ഫലം ഇന്ന് വന്നു. പോസിറ്റീവാണെന്നാണ് റിസള്ട്ടിലുള്ളത്. അതിനാല്‍ സ്വയം ക്വാറന്റീനില്‍ പോകുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഞാനുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ ദയവായി നിരീക്ഷണത്തില്‍ പോകാന്‍ അഭ്യര്‍ഥിക്കുന്നു- അദ്ദേഹം ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക