മലയാളികളുടെ നാവിൻ തുമ്പിൽ ഒരു ത്വാതിക അവലോകനം എന്ന ഡയലോഗ് വീണ്ടും നിറയുകയാണ്. മലയാളത്തിന്റെ അതുല്യ നടൻ ശങ്കരാടിയുടെ മുഖവും അദ്ദേഹത്തിന്റെ പ്രശസ്തമായ ഡയലോഗുമായി പുതിയ ചിത്രത്തിന്റെ പോസ്റ്റർ ശ്രദ്ധേയമാകുന്നു. ‘ത്വാതിക അവലോകനം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ടൈറ്റിലും കഴിഞ്ഞ ദിവസം മെഗാസ്റ്റാർ മമ്മൂട്ടിയാണ് അനൗണ്‍സ് ചെയ്തത്.
മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിച്ച നടൻ ശങ്കരാടി ജീവിച്ചിരുന്നപ്പോൾ പോലും ഒരു സോളോ പോസ്റ്ററിൽ മുഖം വന്നിട്ടില്ല. എന്നാൽ കാലത്തെ അതിജീവിച്ച ശങ്കരാടിയുടെ വാക്കുകൾ ഇന്ന് സിനിമയാകുമ്പോൾ യാദൃശ്ചികമായി ശങ്കരാടി നമുക്ക് മുന്നിൽ എത്തുന്നു എന്ന ഓർമയാണ് ത്വാതിക അവലോകനം എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നമുക്ക് നൽകുന്നത്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.
സത്യന്റെ ജീവിതം ഇല്ല, പേര് മാത്രം; സത്യനേശൻ നാടാരായി ധ്യാൻ ശ്രീനിവാസൻ; ‘കടവുൾ സകായം നടനസഭ’ വരുന്നു
യോഹാൻ ഫിലിംസിന്റെ ബാനറിൽ നവാഗതനായ അഖിൽ മാരാർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്, നിരഞ്ജൻ മണിയൻപിള്ള രാജു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഡോക്ടർ ഗീവർഗീസ് യോഹന്നാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. സത്യൻ അന്തികാട് – ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സന്ദേശം എന്ന സിനിമയിലെ ശ്രദ്ധേയമായ സംഭാഷം ഇന്നൊരു സിനിമയാകുമ്പോൾ നമ്മുക്ക് ഏറെ പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക