കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കൈകള്‍ കഴുകുന്നത് പോലെ പ്രധാനമാണ് ചെരുപ്പുകളുടെ വൃത്തിയും. അതുകൊണ്ട് തന്നെ ഷൂസ് വൃത്തിയാക്കുകയെന്നത് പ്രധാനം തന്നെ. ഇനി ഷൂസ് ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കാം.
* വീടിന് പുറത്തും അകത്തും വേറെ വേറെ ചെരുപ്പുകള്‍ ഉപയോഗിക്കാം. പുറത്ത് ഉപയോഗിച്ച ചെരിപ്പുകള്‍ വാതിലിന് പുറത്ത് തന്നെ ഊരി വയ്ക്കാം. ഇത് എല്ലാ ദിവസവും വൃത്തിയാക്കാനും മറക്കേണ്ട.
ഈ ആഹാരസാധനങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതേ
*ഷൂസ് കൈകൊണ്ട് അഴിച്ചുമാറ്റിയാല്‍ കൈകള്‍ ഉടനെ കഴുകി വൃത്തിയാക്കണം
*ഷൂസിന്റെ സോളില്‍ ധാരാളം അഴുക്ക് അടിഞ്ഞു കൂടാന്‍ ഇടയുണ്ട്. എല്ലാ ദിവസവും ഒരു ഫൂട്ട് മാറ്റ് ഉപയോഗിച്ച് സോളുകള്‍ വൃത്തിയാക്കുക .
*ഷൂസ് നിത്യവും കഴുകാനാവില്ല. ഇതിന് പകരം ഷൂസിന്റെ പുറം ഭാഗം ചെറുതായി ചൂടാക്കിയ വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കാം. സാനിറ്റൈസിങ് വൈപ്പ്സ് ഉപയോഗിച്ച് തുടിച്ചാലും മതി. സാനിറ്റൈസിങ് സ്പ്രേ ഷൂസിനുള്ളില്‍ സ്പ്രേ ചെയ്താല്‍ ഉള്ളിലുള്ള രോഗാണുക്കള്‍ നശിക്കും.
*മഴക്കാലത്ത് കഴിയുന്നതും കഴുകിയെടുക്കാവുന്ന വാട്ടര്‍ പ്രൂഫ് ചെരിപ്പുകളാണ് നല്ലത്.
*സോക്സുകള്‍ കഴുകുമ്പോള്‍ ഡെറ്റോള്‍ മുതലായവ ഉപയോഗിച്ച് കഴുകുക. കൂടാതെ അതാത് ദിവസം തന്നെ സോക്സ് കഴുകിയെടുക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക