കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ ഇടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലേക്ക് കടന്നു. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ചുള്ള പ്രഖ്യാപനം കേരള കോണ്‍ഗ്രസിന്റെ ജന്മദിനത്തിലുണ്ടായേക്കുമെന്നാണ് സൂചന.
രണ്ടില ചിഹ്നവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിക്ക് ശേഷം പ്രഖ്യാപനം മതിയെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്.
മുന്നണി പ്രവേശനം സംബന്ധിച്ച തീരുമാനം ഉടന്‍ തന്നെയുണ്ടാകുമെന്ന് ജോസ് ക്യാംപ് ആവര്‍ത്തിക്കുന്നു. വെള്ളിയാഴ്ചയാണ് കേരള കോണ്‍ഗ്രസിന്റെ ജന്മദിനം. സുപ്രധാന പ്രഖ്യാപനം അന്നുണ്ടാകാനുള്ള സാധ്യതകള്‍ ഏറെയാണ്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപിൻറെ കൊലപാതകം: കേസില്‍ നാല് പ്രതികളെ തിരിച്ചറിഞ്ഞു
പാര്‍ട്ടിയുടെ നിര്‍ണായക സ്റ്റിയറിങ് കമ്മറ്റി യോഗവും അന്ന് ഓണ്‍ലൈനായി ചേരുന്നുണ്ട്. തദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റുകള്‍ സംബന്ധിച്ച് സിപിഎമ്മുമായി ഇതിനോടകം ധാരണയിലെത്തി. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ മൽസരിക്കാൻ ഉദ്ദേശിക്കുന്ന വാർഡുകളുടെ പട്ടിക കേരള കോൺഗ്രസ് സിപിഎമ്മിനു കൈമാറി.
കേരള കോൺഗ്രസുമായി സഹകരിച്ച് പ്രവര്‍ത്തിക്കണമെന്ന് ജില്ലാ ഘടകങ്ങൾക്ക് സിപിഎം നിർദേശം നൽകി. എന്നാല്‍ ജോസിന്റെ കൂട്ടരുടേയും മുന്നണി പ്രവേശനത്തിന് സിപിഐ പൂര്‍ണ സമ്മതം അറിയിച്ചിട്ടില്ല. മുന്നണി സംബന്ധിച്ച് സംസ്ഥാന തലത്തിൽ ധാരണയായ ശേഷം മാത്രം പ്രാദേശിക തലത്തിൽ സഹകരണം മതിയെന്ന് സിപിഐ ജില്ലാ ഘടകത്തിന് സംസ്ഥാന നേതൃത്വം നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക