തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരൻ കടലിൽ വീണു മരിച്ചു. വലിയ വേളി സ്വദേശികളായി അനീഷ്-സുലു ദമ്പതികളുടെ മകൻ പ്രഖ്യാലിയോ (2) ആണ് മരിച്ചത്. രാവിലെ പതിനൊന്നു മണിയോടെ കടപ്പുറത്തു കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വേളി പൊഴിക്കരയിൽ കുട്ടിയെ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക