കണ്ണൂർ :കുട്ടികള്‍ സുരക്ഷിതരായിരിക്കുവാനും കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിന്റെയും ഭാഗമായാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ബാല സൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പു വരുത്തുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുനിസിപ്പാലിറ്റി – പഞ്ചായത്ത് – വാര്‍ഡ് തല ബോധവല്‍ക്കരണവും ബാല സംരക്ഷണ സമിതികളുടെ ശാക്തീകരണവും സംഘടിപ്പിക്കുന്നത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലാണ് പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക