കണ്ണൂർ :കയര്‍ ഭൂവസ്ത്ര പദ്ധതിയുടെ ബോധവല്‍ക്കരണാര്‍ഥം ജില്ലയിലെ ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, സെക്രട്ടറിമാര്‍ നിര്‍വ്വഹണ ഉദേ്യാഗസ്ഥര്‍ എന്നിവര്‍ക്ക് ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ കയര്‍ ഭൂവസ്ത്ര ശില്പശാലയും ധാരണ പത്രം ഒപ്പുവെക്കലും നടത്തുന്നു. രാവിലെ 9.30 മുതല്‍ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന പരിപാടി തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
കുടുംബജീവിതം മാത്രമല്ല നമ്മുടെ ജീവിതം എന്ന് തിരിച്ചറിഞ്ഞത് അതിനുശേഷമാണ്; അനുശ്രീ പറയുന്നു
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷനാകും. കയര്‍ വികസന ഡയറക്ടര്‍ വി ആര് വിനോദ് വിശിഷ്ടാതിഥിയാകും. വെര്‍ച്വല്‍ കയര്‍ കേരള 2021 ന് മുന്നോടിയായാണ് ശില്പശാല സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, കല്ല്യാശ്ശേരി, കണ്ണൂര്‍ ബ്ലോക്കുകളിലെ ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും രണ്ടിന് എടക്കാട്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, പാനൂര്‍ ബ്ലോക്കുകളിലെ പ്രതിനിധികളും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക