പുത്തൻ ട്രെൻഡുകൾക്കൊപ്പം സഞ്ചരിക്കുകയാണ് റോയൽ എൻഫീൽഡ്. ഇപ്പോഴിതാ പുതിയ മോട്ടോർ സൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയിലാണ് റോയൽ എൻഫീൽഡ്. മാത്രമല്ല, ‘ഷോട്ട്ഗൺ’ എന്ന പുതിയ പേരിനായി ഒരു ട്രേഡ്മാർക്ക് ഫയൽ ചെയ്തിരിക്കുകയാണ് ഇപ്പോൾ. രണ്ട് 650 സിസി മോട്ടോർസൈക്കിളുകളാണ് റോയൽ എൻഫീൽഡ് ഇപ്പോൾ പരീക്ഷിച്ചുക്കൊണ്ടിരിക്കുന്നത്. ഈ രണ്ട് മോട്ടോർസൈക്കിളുകളിൽ ഒന്നിനായി ‘ഷോട്ട്ഗൺ’ എന്ന പേര് ഉപയോഗിക്കും.
‘പെര്‍ഫെക്ട് ഓക്കെ’; വൈറലായ നൈസലിനെ വെച്ചൊരു റാപ്പ്, റാപ്പിന് ചുണ്ടനക്കി ജോജു
രണ്ട് മോട്ടോർ സൈക്കിളുകളിൽ ഒന്ന് താഴ്ന്ന സ്ലംഗ് ക്രൂയിസറും മറ്റൊന്ന് പരമ്പരാഗത മോട്ടോർസൈക്കിളുമാണ്. 650 സിസി ബൈക്കുകൾ കോണ്ടിനെന്റൽ GT, ഇന്റർസെപ്റ്റർ എന്നിവയുമായി മറ്റ് പല ഘടകങ്ങളും പങ്കിടുന്നത് ചിലവ് ലാഭിക്കും. കോണ്ടിനെന്റൽ GT 650, ഇന്റർസെപ്റ്റർ 650 എന്നിവയിൽ ഡ്യൂട്ടി ചെയ്യുന്ന അതേ 648 സിസി, എയർ / ഓയിൽ-കൂൾഡ്, പാരലൽ-ട്വിൻ എഞ്ചിൻ ഈ രണ്ട് RE 650 മോട്ടോർസൈക്കിളുകളും ഉപയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക