സംസ്ഥാനത്ത് പുതിയ ചരിതമെഴുതിക്കൊണ്ട് രണ്ടാമതും അധികാരത്തിലേറിയ പിണറായി വിജയൻ സർക്കാർ പുതിയ മാറ്റങ്ങളും കൊണ്ടുവരുമെന്ന പ്രതീക്ഷയിലാണ് ജനത. സർക്കാരിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കുമെന്നാണ് വിവരം. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ മാസം 28 നായിരിക്കും നടക്കുക.
കഴിഞ്ഞ ദിവസമാണ് സെൻട്രൽ സ്റ്റേഡിയത്തിൽ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പുതിയ നിയമസഭയുടെ സമ്മേളനം ഈ മാസം 24 നാണ് നടക്കുക. പിണറായി വിജയൻ ഒഴികെ മറ്റെല്ലാവരും പുതുമുഖങ്ങളാണെന്ന പ്രത്യേകതയും ഈ സർക്കാരിനുണ്ട്. സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കിയ സെൻട്രൽ സ്റ്റേഡിയത്തിലെ വേദി കോവിഡ് വാക്സിൻ വിതരണത്തിനായുള്ള സ്ഥലമാക്കി മാറ്റുമെന്ന് സർക്കാർ തന്നെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക